ernakulam local

തോക്കിന്റെ പാത്തികൊണ്ട് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചതായി പരാതി

പെരുമ്പാവൂര്‍: ദലിത് വീട്ടമ്മയെ തോക്കിന്റെ പാത്തികൊണ്ട് അടിച്ച് കൈ തല്ലിയൊടിച്ചതായി പരാതി.
ചെമ്പറക്കി കൈപ്പൂരിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഓടയ്ക്കാലി സ്വദേശിനിയായ പുന്നയ്ക്കല്‍ വീട്ടില്‍ മിനി (49)നാണ് മര്‍ദ്ദനമേറ്റത്.
കൈപ്പൂരിക്കരയില്‍ വാടകയ്ക്ക് വീട് എടുത്ത് നല്‍കിയ ചെമ്പറക്കി സ്വദേശി അഷറഫ് അലിക്കെതിരേയാണ് മിനി പരാതി നല്‍കിയിരിക്കുന്നത്.
തോക്കിന്റെ പാത്തികൊണ്ടുള്ള അടിയേറ്റ് വിധവയായ മിനിയുടെ ഇടത് കൈക്ക് മൂന്ന് ഒടിച്ചിലും ഒരു പൊട്ടലുമുണ്ട്. വിദഗ്ദ ചികില്‍സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കോ കോലഞ്ചേരി മെഡിക്കല്‍ മിഷനിലേക്കോ പോവാനാണ് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നിന് നടന്ന സംഭവത്തില്‍ ഇതുവരേയും പ്രതിയെ പിടികൂടിയിട്ടില്ല.
Next Story

RELATED STORIES

Share it