തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോള്‍ സെന്റര്‍
BY Sumeera SMR1 Feb 2016 5:07 AM GMT
Sumeera SMR1 Feb 2016 5:07 AM GMT
പത്തനംതിട്ട: തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കും പൊതുജനങ്ങള്ക്കുമുണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തൊഴില്‍ വകുപ്പ് കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെ പൊതുജനങ്ങള്‍ക്ക് 180042555214, 155214 എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ തൊഴില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്കും സംശയങ്ങള്‍ക്കും പരിഹാരം തേടാം.
പരാതികള്‍ കോള്‍ സെന്ററില്‍ സ്വീകരിച്ച് പ്രാഥമിക വിവരങ്ങള്‍ രേഖപ്പെടുത്തുകയും ടോക്കണ്‍ നമ്പര്‍ എസ്എംഎസ് ആയി നല്‍കുകയും ചെയ്യും. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതിക്കാരെ ഫോണില്‍ വിളിച്ച് മറുപടി നല്‍കുകയും അടിയന്തര നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കുകയും ചെയ്യും.
ഉദ്യോഗസ്ഥന്റെ മൊബൈല്‍ നമ്പര്‍ എസ്എംഎസ് വഴി നല്കുമെന്നതിനാല് പരാതി സംബന്ധിച്ച തുടര്‍ അന്വഷണങ്ങള്‍ക്ക് വീണ്ടും കോള്‍ സെന്ററില്‍ വിളിക്കേണ്ടിവരില്ല. മിനിമം വേതനം, നിയമനക്കത്ത് തുടങ്ങിയവ നല്കാതിരിക്കല് തുടങ്ങിയ പരാതികള്‍ നല്‍കാം. മിനിമം വേതനം ഉറപ്പുവരുത്തുന്നതിന് വേതനം ബാങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കുന്ന വേതന സുരക്ഷാപദ്ധതിയ്ക്കായി പ്രത്യേക ഓണ്‍ലൈന്‍ സോഫ്റ്റ്വെയര് തൊഴില്‍ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

Next Story
RELATED STORIES
ജയിലില്‍ ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്കി ഭാര്യയുടെ...
20 April 2024 7:21 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT