malappuram local

തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച തടയണ പൊളിച്ചു; അണക്കെട്ടിന്റെ ഷട്ടര്‍ ഊരി

കാളികാവ്: മങ്കുണ്ടില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പഞ്ചായത്ത് പുഴയില്‍ നിര്‍മിച്ച തടയണ സ്വകാര്യ വ്യക്തിക്കായി ഭിത്തി കെട്ടാന്‍ പൊളിച്ചു നീക്കി.
പെവുന്തറ ഉദരംപൊയില്‍ അണക്കെട്ടിലെ ഷട്ടര്‍ ഊരിയെടുത്തതായും പരാതി. വേനലില്‍ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി രണ്ട് മാസം മുമ്പ് മങ്കുണ്ടില്‍ പുഴയില്‍ അരലക്ഷത്തിലേരെ രൂപ ചെലവഴിച്ച് നിര്‍മ്മിച്ച തടയണയാണ് ഇറിഗേഷന്‍ പദ്ധതിയില്‍ ഭിത്തികെട്ടാന്‍ പൊളിച്ചു നീക്കിയത്. ശനിയാഴ്ച രാവിലെയാണ് രാവിലെ പുഴയില്‍ എക്‌സ്‌കവേറ്റര്‍ ഇറക്കി തടണ പൊളിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
രോഷാകുലരായ നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പുഴയോരത്ത് ചില സ്വകാര്യ വ്യക്തികള്‍ക്ക് ഭിത്തികെട്ടാന്‍ വെള്ളം വാര്‍ന്നു പോകുവാനായാണ് തടയണ പൊളിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയത്.— ഇതോടെ പഞ്ചായത്ത് അംഗം വി പി എ നാസറിന്റെ നേതൃത്തില്‍ പ്രതിഷേധം ഉയര്‍ന്നു. തടയണ പൊളിച്ചവര്‍ക്കെതിരേ നടപടി വേണമെന്ന് നാസര്‍ ആവശ്യപ്പെട്ടു ഇതിനിടയിലാണ് പെവുന്തറ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ഇതേ കരാറുകരന്‍ ഊരിയെടുത്തതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്.
ഷട്ടര്‍ ഊരിയതോടെ പെവുന്തറ കെട്ടില്‍ ഉണ്ടായിരുന്ന വെള്ളമത്രയും വാര്‍ന്ന് പോയി.—പെവുന്തറ, പള്ളിക്കുന്ന്, നാണ്യര്‍കാവ് ഭാഗങ്ങളില്‍ കിണറുകളില്‍ ജലവിതാനം പാടെ താഴ്കയും ചെയ്തു. രാത്രിയുടെ മറവില്‍
കരാറുകാരുമായി ബന്ധപ്പെട്ടവാരണ് ഷട്ടര്‍ ഊരി ദൂരേക്ക് കൊണ്ടുപോയി ഇട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.
നാട്ടുകാരുടെയും ഡിവൈഎഫ്‌ഐ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ പാലോളി റിയാസ്, കൊമ്പന്‍സൈനുദ്ദീന്‍ തുടങ്ങിയവരുടെ ഇടപെടലിനെ തുടര്‍ന്നും ഒടുവില്‍ തടയണ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് തന്നെ പൂര്‍വ്വസ്ഥിതിയിലാക്കി.—ഷട്ടര്‍ നാട്ടുകാര്‍ പുനഃസ്ഥാപിച്ചു.
Next Story

RELATED STORIES

Share it