kannur local

തൊഴിലാളികള്‍ പണിമുടക്കില്‍ നിന്ന് പിന്‍മാറണമെന്ന് ബസ്സുടമകള്‍

കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഏപ്രില്‍ ആറുമുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സമരത്തില്‍ നിന്നു പിന്‍മാറണമെന്ന് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
എല്ലാ ബസ്സുടമകളും തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസും അഞ്ചു ശതമാനം എക്‌സ്‌ഗ്രേഷ്യയും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ബോണക്‌സ് ആക്ടിലെ ഭേദഗതി അനുസരിച്ച് 20ഉം അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ മാത്രമേ ബോണസ് ആക്ടിന്റെ പരിധിയില്‍ വരികയുള്ളൂ.
മറ്റ് സ്ഥാപനങ്ങളിലൊക്കെ ഫെസ്റ്റിവല്‍ അലവന്‍സ് മാത്രമാണ് നല്‍കേണ്ടത്. ഫെസ്റ്റിവല്‍ അലവന്‍സും എക്‌സ്‌ഗ്രേഷ്യയും നല്‍കാന്‍ ഉടമകള്‍ തയ്യാറാണ്. എല്ലാ ബസ് മുതലാളിമാരും തൊഴിലാളികള്‍ക്ക് ബോണസ് കൊടുക്കാന്‍ ബാധ്യതയുണ്ടെന്ന് ട്രേഡ് യൂനിയന്‍ തെളിയിച്ചാല്‍ അത് കൊടുക്കാനും തയ്യാറാണ്. വാര്‍ത്താസമ്മേളനത്തില്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി ജെ സെബാസ്റ്റ്യന്‍, വൈസ് ചെയര്‍മാന്‍മാരായ കെ രാജ്കുമാര്‍, എം വി വല്‍സലന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it