തൊഴിലാളികള്‍ക്കെതിരേ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍: ആംനസ്റ്റി

ദോഹ: 2022ല്‍ ദോഹയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കായുള്ള സ്റ്റേഡിയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തൊഴിലാളികള്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍. ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള തൊഴിലാളികളെ തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണു താമസിപ്പിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് കൈവശംവച്ചിരിക്കുന്ന തൊഴിലുടമകള്‍ ഇവരെ രാജ്യത്തിനു പുറത്തേക്കു പോവാന്‍ അനുവദിക്കുന്നില്ലെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന 132 തൊഴിലാളികളോടു വിവരങ്ങള്‍ തിരക്കിയ ശേഷമാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് ആംനസ്റ്റി അറിയിച്ചു. ശമ്പളം തടഞ്ഞുവയ്ക്കുമെന്നു പറഞ്ഞ് കരാറുകാര്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തി. കുടിയേറ്റക്കാരായതിനാല്‍ തൊഴിലാളികളെ പോലിസില്‍ റിപോര്‍ട്ട് ചെയ്യുമെന്നു പറഞ്ഞും കരാറുകാര്‍ പീഡിപ്പിക്കുന്നതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it