തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചു; യുഡിഎഫിനെ പിന്തുണയ്ക്കും: നാടാര്‍ മഹാജനസംഘം

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കേരള നാടാര്‍ മഹാജനസംഘം. നാടാര്‍ ഹിന്ദു, നാടാര്‍ ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേക കമ്മീഷനെ നിയമിക്കുകയും സമുദായാംഗങ്ങള്‍ക്ക് തൊഴിലും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുകയും ചെയ്ത നടപടി സ്വാഗതാര്‍ഹമാണ്.
നാടാര്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരവും നല്‍കിയിട്ടുണ്ട്. സമുദായത്തിനായി യുഡിഎഫ് നല്‍കുന്ന കരുതല്‍ പരിഗണിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനായി പ്രവര്‍ത്തിക്കുകയെന്ന് നാടാര്‍ മഹാജനസംഘം പ്രസിഡന്റ് തിരുപുറം ജെ യേശുദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മുല്ലൂര്‍ എം പങ്കജാക്ഷന്‍, ബി വി സുനില്‍കുമാര്‍, ഡി ഗബ്രിയേല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it