Kollam Local

തൊണ്ടി വാഹനങ്ങള്‍ കത്തിനശിച്ചു; ശാസ്താംകോട്ട പോലിസ് സ്‌റ്റേഷന് സമീപം തീപ്പിടുത്തം

ശാസ്താംകോട്ട: ശാസ്താംകോട്ട പോലിസ് സ്‌റ്റേഷന് സമീപമുണ്ടായ തീപ്പിടുത്തത്തില്‍ തൊണ്ടി വാഹനങ്ങളും കത്തിനശിച്ചു. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം.
പോലിസ് സ്‌റ്റേഷന് തെക്ക് വശം ദേവസ്വം ബോര്‍ഡ് കോളജിനോടടുത്താണ് തീപടര്‍ന്നത്. പോലിസ് സ്‌റ്റേഷനില്‍ എത്തിയവരില്‍ ആരെങ്കിലും തീ കത്തിച്ച് പുല്ലിലേക്ക് ഇട്ടതാകാം തീപടരാന്‍ കാരണമായതെന്നാണ് കരുതുന്നത്. കടുത്ത വേനലില്‍ പുറമ്പോക്കിലെ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പുല്ലും, കാട്ടുവള്ളികളും പടര്‍ന്ന് ഉണങ്ങി ക്കിടക്കുകയാണ്. ചെറിയ തീപ്പൊരി വീണാല്‍ പോലും തീ ആളിപ്പടരും.
ശാസ്താംകോട്ട ക്ഷേത്രം പുറമ്പോക്ക്, കോളജ് എന്നിവിടങ്ങളില്‍ രാവിലെ 10.30നും, പോലിസ് സ്‌റ്റേഷന്‍ പരിസരം ഉച്ചയ്ക്ക് രണ്ടിനോടെയുമാണ് കത്തിയത്.
രണ്ട് ഏക്കര്‍ സ്ഥലത്തോളം തടാകത്തിന്റെ തീരപ്രദേശങ്ങളിലെ പുല്‍ക്കാടുകള്‍ കത്തിനശിച്ചു. പുല്ലില്‍ നിന്നും ആളിപ്പടര്‍ന്ന തീയാണ് പോലിസ് സ്‌റ്റേഷന് സമീപമായി സൂക്ഷിച്ച തൊണ്ടി വാഹനത്തിലേക്ക് പടര്‍ന്നു പിടിക്കാനിടയാത്.
ഇതിനിടയില്‍ പോലിസ് ഫയര്‍ഫോഴ്‌സില്‍ വിവരം ആറിയിച്ചെങ്കിലും ഫയര്‍ഫോഴ്‌സ് എത്താന്‍ ഒരുമണിക്കൂര്‍ എടുത്തതായും ആക്ഷേപമുണ്ട്. ഞായറാഴ്ച്ചയായതിനാല്‍ താലൂക്കാഫിസും, കോടതിയും പ്രവര്‍ത്തനമില്ലാതിരുന്നത് അപകടം ഒഴിവാക്കി. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീആളിപ്പടരാതിരുന്നത് വന്‍ദുരന്തമാണ് ഒഴിവായത്. ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളില്‍ നിന്നായി എത്തിയ മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സംഘം പടര്‍ന്നു കയറിയ തീ നിയന്ത്രണത്തിലാക്കി.
സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീആളിപ്പടരാതിരിക്കാന്‍ കാരണമായത് നാട്ടുകാരുടെ കൂട്ടായ്മ ശ്രദ്ധിച്ചതും ദുരന്തത്തിന് ശമനമുണ്ടാക്കി.
Next Story

RELATED STORIES

Share it