kozhikode local

തൊണ്ടയാട് മേല്‍പ്പാലം; പൈലിങ് തുടങ്ങി

കോഴിക്കോട്: തൊണ്ടയാട് മേല്‍പ്പാലം പൈലിങ് ജോലികള്‍ തുടങ്ങി. ബൈപാസ് വന്ന ശേഷം അപകടങ്ങള്‍ പതിവായതും ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതുമായ ഇവിടെ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.
നഗരത്തില്‍ നിന്നും മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ക്കും ഏറെ വിഷമം സൃഷ്ടിച്ചിട്ടുണ്ട് ഈ കവല. 51.41 കോടി രൂപ ചെലവിലാണ് പാലം വരിക.
തൊണ്ടയാട് ബൈപ്പാസ് നാലുവരിയാക്കുന്നതിനുവേണ്ടി കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോഴത്തെ ഗതാഗതത്തിന് തടസ്സം വരാതെ പാലം നിര്‍മാണ പ്രവൃത്തി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. രണ്ടു വരി റോഡായിരിക്കും മേല്‍പ്പാലത്തിലുണ്ടാവുക. 474 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള പാലത്തിന് 18 സ്പാനുകളും സ്ഥാപിക്കും. രാമനാട്ടുകരയിലും ഇതേ രീതിയിലുള്ള മേല്‍പ്പാലം പണിയുന്നുണ്ട്.
Next Story

RELATED STORIES

Share it