thrissur local

തൊട്ടാപ്പില്‍ വേലിയേറ്റത്തില്‍ മൂന്ന് വഞ്ചികള്‍ തകര്‍ന്നു; ലക്ഷങ്ങളുടെ നഷ്ടം

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് കടല്‍തീരത്ത് അപ്രതീക്ഷിതമായുണ്ടായ വേലിയേറ്റത്തില്‍ മൂന്നു വഞ്ചികള്‍ തകര്‍ന്നു. പത്തോളം വഞ്ചികളിലെ വല ഉപയോഗിക്കാനാവാത്ത വിധം നഷ്ടപ്പെട്ടു.
ചക്കര വിശ്വനാഥന്‍, ചിന്നക്കല്‍ ഷാഹു എന്നിവരുടെ വഞ്ചികളാണ് പൂര്‍ണമായും തകര്‍ന്നത്. കടല്‍തീരത്ത് കരക്കു കയറ്റിവെച്ചിരുന്നു വഞ്ചികള്‍. പുലര്‍ച്ചെ 2.30ഓടെയാണ് ശക്തമായ വേലിയേറ്റം ഉണ്ടായതെന്ന് കരുതുന്നു.
ഈ സമയം മല്‍സ്യത്തൊഴിലാളികള്‍ ആരും തീരത്ത് ഉണ്ടായിരുന്നില്ല. മല്‍സ്യബന്ധനത്തിനായി ഇന്നലെ പുലര്‍ച്ചെ നാലോടെ തീരത്തെത്തിയപ്പോഴാണ് വഞ്ചികള്‍ തകര്‍ന്നതും വല നഷ്ടപ്പെട്ടതും അറിയുന്നത്. പത്തോളം വഞ്ചികളിലെ വല ഉപയോഗിക്കാനാവാത്ത വിധം നഷ്ടപ്പെട്ടു.
ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി തൊഴിലാളികള്‍ പറഞ്ഞു. വേലിയേറ്റത്തെ തുടര്‍ന്ന് തീരദേശം ഭീതിയിലായിരിക്കുകയാണ്. മല്‍സ്യത്തൊഴിലാളികളും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് കടലിലൊഴുകി നടന്ന മറ്റു വഞ്ചികള്‍ കരയ്ക്ക് കയറ്റി.
പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ്, അംഗങ്ങളായ പി വി ഉമ്മര്‍ക്കുഞ്ഞി, ഷംസിയ തൗഫീക്ക്, പി എ അഷ്‌ക്കറലി തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. ഇതിനു മുമ്പും ഇത്തരത്തില്‍ അപ്രതീക്ഷമായുണ്ടായ വേലിയേറ്റത്തില്‍ നിരവധി വഞ്ചികള്‍ തകര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it