Idukki local

തൊടുപുഴയില്‍ വന്‍ മോഷണം; വീടിന്റെ ഓട് പൊളിച്ച് 40,000 രൂപയും എട്ടുപവനും കവര്‍ന്നു

തൊടുപുഴ: നഗരമധ്യത്തില്‍ വന്‍ മോഷണം.വീടിന്റെ ഓട് പൊളിച്ച് 40000 രൂപയും എട്ട് പവന്‍ സ്വര്‍ണവും കവര്‍ന്നു.കാരിക്കോട് കൊമ്പനാപറമ്പില്‍ ജബ്ബാറിന്റെ വീട്ടില്‍ നിന്നുമാണ് കവര്‍ച്ച നടന്നത്.വീട്ടുകാര്‍ ഉംറയ്ക്ക് പോയ സമയത്താണ് മോഷണം.ഏപ്രില്‍ അഞ്ചിനാണ് വീട്ടുകാര്‍ പോയത്.
അടുത്ത ദിവസം ഇവര്‍ തിരിച്ചെത്തും.വീടിന്റെ ഓട് പൊളിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ട് അയല്‍വാസികളാണ് ബന്ധുക്കളെ വിവരമറിയിച്ചത്.ബന്ധുക്കള്‍ വിവരം പോലിസിലറിയിച്ചു.മോഷണം നടന്നിട്ട് എത്ര ദിവസമായി എന്നും പോലിസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ഉടമസ്ഥര്‍ തിരികെ എത്തിയാല്‍ മാത്രമെ എന്തൊക്കെയാണ് മോഷണം പോയതെന്നു വ്യക്തമാകു.40000 രൂപയും എട്ടു പവനും വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്നതായാണ് വീട്ടുകാരുമായി പോലിസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത്.
വീടിനുള്ളില്‍ മുളകുപൊടി വിതറിയ നിലയിലാണ്.തൊടുപുഴ സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും,ഡോഗ് സ്‌ക്വാഡും,വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.ഒന്നിലധികം പേര്‍ സംഭവത്തില്‍ ഉള്‍പെട്ടതായാണ് സുചന.തൊടുപുഴ സി ഐ ഷാജു ജോസിനാണ് കേസിന്റെ അന്വേഷണച്ചുമതല.
ജബ്ബാര്‍ മുസ്‌ലിംലീഗ് ജില്ല കമ്മിറ്റിയംഗമാണ്.കഴിഞ്ഞ ദിവസം മാറിക സെ്ന്റ് ആന്റണീസ് ഫൊറോന പള്ളിയിലും മോഷണം നടന്നിരുന്നു.
എന്നാല്‍ പള്ളിയധികൃതര്‍ പോലിസിനു ഇതുവരെ പരാതി നല്‍കിയിട്ടില്ല.
Next Story

RELATED STORIES

Share it