Idukki local

തൊടുപുഴയില്‍ ബംഗാളി ഉള്‍പ്പെട്ട കള്ളനോട്ട് കേസ്; അന്വേഷണം മരവിച്ചു

തൊടുപുഴ: തൊടുപുഴയില്‍ ഈയിടെ ബംഗാളി യുവാവ് പിടിയിലായ കള്ളനോട്ട് കേസില്‍ അന്വേഷണം മരവിച്ച നിലയില്‍. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മിത്തുവി(19)നെയാണ് കഴിഞ്ഞ മാസം 69,000 രൂപയുടെ കള്ളനോട്ടുമായി തൊടുപുഴ പോലിസ് പിടികൂടിയത്. പ്രതിയുടെ കൈയില്‍ നിന്നു ആയിരം രൂപയുടെ 69 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. ഇതൊരു വലിയ ശൃംഖലയാണെന്നും കൂടുതല്‍ വിവരങ്ങള്‍പുറത്തുവരുമെന്നും പോലിസ് അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം കാര്യമായി നടക്കുന്നില്ല. പ്രധാന പ്രതിയെ ഇതു വരെ പിടിക്കാനുമായിട്ടില്ല. ഇയാളെകുറിച്ചുള്ള അന്വേഷണം നിലച്ച മട്ടിലാണ്. അറസ്റ്റിലായ ബംഗാളി യുവാവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി എന്‍ഐഎ ഡിവൈഎസ്പി ചോദ്യം ചെയ്തിരുന്നു.
സംസഥാനത്ത് മറ്റ് പല സ്ഥലങ്ങളിലും പിടികുടിയ നോട്ടും തൊടുപുഴയില്‍ പിടിച്ചെടുത്ത നോട്ടുകളും തമ്മില്‍ ബന്ധമുള്ളതായും പോലിസ് സ്ഥിരികരിച്ചിരിന്നു.കരുനാഗപ്പള്ളി, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും പിടികൂടിയ അതേ പ്രിന്റിലുള്ള കള്ള നോട്ടുകളാണ് തൊടുപുഴയില്‍ നിന്നും പിടികൂടിയത്.
പിടിയിലായ ബംഗാളിയുടെ മൊഴിയില്‍ നിന്നു ലഭിക്കുന്ന സൂചനയനുസരിച്ച് ലക്ഷക്കണക്കിനു രൂപ ഇടുക്കിയിലും, മൂവാറ്റുപുഴയിലും എത്തിയിരുന്നു.
ഇത്തരത്തില്‍ വിവിധ സംഘങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികളെന്ന പേരില്‍ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുള്ളതായും പോലിസ് പറഞ്ഞിരുന്നു .തൊടുപുഴയില്‍ സ്റ്റേഷനറി കടയില്‍നിന്നും 100 രൂപയുടെ സാധനം വാങ്ങി ആയിരം രൂപ കൊടുക്കാന്‍ പ്രതി ശ്രമിച്ചതിനിടെ കടയുടമയ്ക്ക് സംശയം തോന്നി പോലിസിനെ അറിയിച്ചു.
ഇതിനെ തുടര്‍ന്നാണ് മിത്തു എന്ന ബാംഗാളി പോലിസ് പിടിയിലാകുന്നത്. ചോദ്യംചെയ്യലില്‍ താമസസ്ഥലം മാറ്റിപറഞ്ഞ യുവാവ് പോലിസിനെ വട്ടം ചുറ്റിച്ചു. ഒടുവില്‍ മൂവാറ്റുപുഴ വണ്‍വേ ജങ്ഷനിലെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപില്‍ നിന്നുമാണ് പണം കണ്ടെത്തിയത്.പരിശോധനയില്‍ രാജ്യത്തിനു പുറത്ത് നിര്‍മിച്ച നോട്ടുകളാണ് ഇവയെന്ന് കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it