Idukki local

തൊടുപുഴയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

തൊടുപുഴ: നഗരത്തില്‍ പിടിമുറക്കി കഞ്ചാവ് മാഫിയ. ആലക്കോട് കേന്ദ്രമാക്കിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം.കഴിഞ്ഞ ദിവസം കഞ്ചാവ് മാഫിയക്കെതിരെ 50 പേര്‍ ഒപ്പിട്ട പരാതി തൊടുപുഴ പോലിസിനു നല്‍കി. നൂറുകണക്കിന് പ്രദേശവാസികളുടെ സൈ്വര്യജീവിതത്തിനു വെല്ലുവിളിയായാണ് കൗമാരക്കാരായ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടുന്നത്. ഇന്നലെ സംഘം ചേര്‍ന്ന് കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന ചിലരെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഓടി രക്ഷപ്പെടുകയാണ് ചെയ്തത്. രണ്ടാം വട്ടം പോലിസ് നടത്തിയ പരിശോധനയ്ക്കിടെ ബൈക്കെടുക്കാനായി തിരികെ വന്ന ആനക്കല്ലുങ്കല്‍ അരുണ്‍ സിബി(18)യെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൈയില്‍ നിന്നു കഞ്ചാവ് പോലിസ് പിടിച്ചെടുത്തു.
ഇവര്‍ സഞ്ചരിച്ചിരുന്ന ൈബക്കും പോലിസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതിന്റെ മുഖ്യ സൂത്രധാരനെ എക്‌സൈസ് സംഘം വലയിലാക്കിയിരുന്നെങ്കിലും ഇയാള്‍ ജാമ്യത്തിലിറങ്ങി കച്ചവടം തുടരുകയാണെന്നാണ് സൂചന. പല തവണ പോലിസും എക്‌സൈസ് സംഘവും ഇവരില്‍ പലരെയും പിടികൂടിയെങ്കിലും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപെടുന്ന ഇവര്‍ പൂര്‍വാധികം ശക്തിയോടെ പ്രവര്‍ത്തനം തുടരുകയാണ് ചെയ്യുന്നത്. സംഘത്തിലെ പലര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതും ഇവരില്‍ ചിലരുടെ മാതാപിതാക്കള്‍ തന്നെ ജാമ്യത്തിലിറക്കാനും മറ്റും സഹായിക്കുന്നതുമൊക്കെ കുട്ടിക്കുറ്റവാളികള്‍ക്ക് തണലാകുകയാണ് ചെയ്യുന്നത്ഇത്തരം സംഘങ്ങള്‍ക്കെതിരേ പരാതി നല്‍കിയ നാട്ടുകാരില്‍ പലരുടെയും വീടുകള്‍ക്കു നേരെ ആക്രമണം നടക്കുന്ന സംഭവവും നിരവധിയുണ്ടായി. കഞ്ചാവ് മാഫിയക്കെതിരേ പരാതി നല്‍കിയ ആലക്കോട് ബാങ്കിനു സമീപത്തുള്ള വ്യക്തിയുടെ വീടിന് ജനല്‍ച്ചില്ല എറിഞ്ഞു തകര്‍ത്തതിന്റെ കേസ് നിലനില്‍ക്കുകയാണ്. തൊടുപുഴയില്‍ നിന്നുള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കൂട്ടമായി കഞ്ചാവ് വാങ്ങാനും ഉപയോഗിക്കുന്നതിനുമായി പ്രദേശത്തെ ആളൊഴിഞ്ഞ റബര്‍ തോട്ടങ്ങളിലും വീടുകളിലും തമ്പടിക്കുകയാണ്. ഈ ഭാഗത്ത് ഉപയോഗിച്ച സിറിഞ്ചുകള്‍ ഉള്‍പ്പെടെയുള്ളവ ഉപേക്ഷിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
രാത്രിയില്‍ ലഹരി ഉപയോഗിച്ച ശേഷം ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതും അസഭ്യം പറയുന്നതും പതിവാണ്. പഞ്ചായത്തില്‍ പല വീടുകളിലും രാത്രിയില്‍ മൊബൈല്‍ ക്യാമറയുമായി കറങ്ങി നടന്ന ഇവരില്‍ ചിലരെ നാട്ടുകാര്‍ കണ്ടുപിടിച്ചിരുന്നു. വീട്ടുകാരറിയാതെ വീടിനു ജനാലയ്ക്കു സമീപത്തും മറ്റും വന്ന് ശല്യമുണ്ടാക്കുന്നവര്‍ മൂലം സമാധാനമായി ഉറങ്ങാന്‍ പോലും അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.മാനഹാനി ഭയന്ന് പരാതി നല്‍കാതെ സംഭവം പറഞ്ഞൊഴിവാക്കുകയാണ് പലരും ചെയ്യുന്നത്.
Next Story

RELATED STORIES

Share it