Idukki local

തൊടുപുഴയിലും കട്ടപ്പനയിലും ട്രാഫിക് പോലിസ് സ്‌റ്റേഷനുകള്‍ വരുന്നു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ രണ്ട് ട്രാഫിക് പോലിസ് സ്‌റ്റേഷനുകള്‍ കൂടി വരുന്നു. വാഹനത്തിരക്കുള്ള തൊടുപുഴയിലും കട്ടപ്പനയിലുമാണ് ഇത്. ഇത് സംബന്ധിച്ച് നടപടികള്‍ പൂര്‍ത്തിയായി വരുന്നു.ഈ മാസം ഇത് സംബന്ധിച്ച് ഉത്തരവിറങ്ങും.
നിലവില്‍ അടിമാലി, മൂന്നാര്‍, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളില്‍ പോലിസ് സ്‌റ്റേഷനുകളോട് അനുബന്ധിച്ച് ട്രാഫിക് യുനിറ്റുകള്‍ മാത്രമാണുള്ളത്. ഈ സറ്റേഷനുകളില്‍ എല്ലാം കൂടി 200 പോലിസുകാരാണ് സേവനം ചെയ്യുന്നത്. സമീപ കാലങ്ങളില്‍ കട്ടപ്പന, തൊടുപുഴ മേഖലകളില്‍ വര്‍ധിച്ച് വരുന്ന അപകട മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സ്റ്റേഷനുകള്‍ രൂപീകരിക്കുന്നത്.പുതിയ സ്റ്റേഷനുകള്‍ ആരംഭിക്കുന്ന സ്ഥലങ്ങളില്‍ 24 മണിക്കൂര്‍ ട്രാഫിക് വിഭാഗം പട്രോളിങ് ഉണ്ടാകും. അങ്ങനെ അപകടങ്ങളുടെ തോത് കുറയ്ക്കാനാവുമെന്നാണ് കരുതുന്നത്.
ഇടുക്കി ജില്ല പോലിസ് മേധാവി ട്രാഫിക് സ്‌റ്റേഷന്‍ അനുവദിക്കുന്നതിനായി കഴിഞ്ഞ ഡിസംബറിലാണ് ശുപാര്‍ശ നല്‍കിയത്.ക്രമസമാധാനപാലനവും,അപകടങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളും പോലിസ് സ്‌റ്റേഷനുകളില്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
കേസുകളുടെ ബാഹുല്യം മൂലം മിക്ക വാഹനാപകട കേസുകളിലും രണ്ടു വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം കോടതിയില്‍ ഹാജരാക്കുന്നത്. തൊടുപുഴയിലും കട്ടപ്പനയിലും ട്രാഫിക് സ്‌റ്റേഷന്‍ വരുന്നതോടെ വാഹന സംബന്ധമായ എല്ലാ കേസുകളും ഈ സ്‌റ്റേഷന്റെ നേതൃത്വത്തിലാകും. ഇതോടെ കേസുകള്‍ പെട്ടെന്ന് തന്നെ കോടതിയില്‍ എത്തിക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ കരുതുന്നു.
Next Story

RELATED STORIES

Share it