Agriculture

തൈകള്‍ മുളപ്പിക്കാന്‍ പോട്ട്‌ട്രേകള്‍

തൈകള്‍ മുളപ്പിക്കാന്‍ പോട്ട്‌ട്രേകള്‍
X
pot tray 1
അജയമോഹന്‍




ച്ചക്കറികൃഷിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി ക്ഷമയാണെന്ന് അനുഭവസ്ഥര്‍ പറയും.  വിത്തു വാങ്ങി നനച്ചു കുതിര്‍ത്ത് നട്ടു മുളപ്പിച്ചു തൈയായി മാറിക്കഴിഞ്ഞാല്‍ പറിച്ചുനട്ട്... കാത്തിരിപ്പിനു നീളം കൂടുന്തോറും പലര്‍ക്കും ക്ഷമയും താല്‍പ്പര്യവും നശിക്കും. ഇതിനെല്ലാം ഒരു പരിധിവരെ പ്രതിവിധിയാണ് കപ്പുതൈകള്‍.

കേരളത്തില്‍ പലയിടത്തും ഈ രീതി പ്രചാരത്തിലായിക്കഴിഞ്ഞു. മുളപ്പിച്ച് ഒരുമാസത്തോളമായ തൈകള്‍ നിസ്സാരവിലയ്ക്കു വാങ്ങാന്‍ കിട്ടുന്നത് കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ ആശ്വാസമാണ്. മൂന്നുമാസത്തെ കൃഷിക്ക് ഒരുമാസം കുറഞ്ഞു കിട്ടുന്നത് ചില്ലറക്കാര്യമല്ലല്ലോ. ആരോഗ്യമുള്ള തൈകള്‍ തിരഞ്ഞെടുത്ത് വാങ്ങാമെന്നതും മെച്ചമാണ്.


nursery-x500കേരളത്തില്‍ പലയിടത്തും നഴ്‌സറിക്കാര്‍ ഈ രീതിയില്‍ തൈകള്‍ മുളപ്പിച്ചെടുത്ത് വില്‍പ്പനയാരംഭിച്ചിട്ടുണ്ട്. വീട്ടുവളപ്പിലെയും ടെറസ്സിലെയും പച്ചക്കറികൃഷി വ്യാപകമായതോടെ ലക്ഷക്കണക്കിനു തൈകളാണ് പലര്‍ക്കും സീസണില്‍ വിറ്റുപോവുന്നത്. പണമുണ്ടാക്കാനുള്ള വഴിയായും പലരും ഈ സംരംഭത്തിലേക്കു വരുന്നുണ്ട്.98-100 എണ്ണമുള്ള കുഴികള്‍ ഷീറ്റുപോലെനിര്‍മിച്ചെടുത്ത പോട്ട് ട്രേകളാണ് വിത്തുമുളപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ചകിരിച്ചോര്‍ നനച്ച് അതില്‍ തൈകള്‍ പാകിക്കഴിഞ്ഞാല്‍ വേണമെങ്കില്‍ ഈ ട്രേകള്‍ അടുക്കി അട്ടിയായി വെക്കുകയുമാവാം.


pot tray 3 മുള പുറത്തേക്കു വന്നുകഴിഞ്ഞ ശേഷം വെളിച്ചം കിട്ടിയാല്‍ മതിയാവും. ഇക്കാരണത്താല്‍ കുറഞ്ഞ സ്ഥലസൗകര്യമുള്ളവര്‍ക്കും ഇതു ചെയ്യാവുന്നതാണ്.  ചകിരിച്ചോറിനു പുറമെ ചാണകപ്പൊടിയും എല്ലുപൊടിയും മണലും മണ്ണുമൊക്കെ ചിലര്‍ പോട്ടിങ് മിശ്രിതമായി ഉപയോഗിക്കാറുണ്ട്. എല്ലാത്തിലും ചകിരിച്ചോര്‍ ഒഴിവാക്കാനാവാത്ത ഘടകമാണ്.ചകിരിച്ചോറില്‍ വളര്‍ന്ന തൈകളുടെ ആരോഗ്യവും വേരുപടലങ്ങളുടെ വ്യാപ്തിയുമെല്ലാം കര്‍ഷകരെ പെട്ടെന്ന് ആകര്‍ഷിക്കും. മുളക്, വഴുതന, തക്കാളി, പയര്‍, ചീര, പടവലം തുടങ്ങി ഒട്ടുമിക്ക ഇനങ്ങളും ഇത്തരത്തില്‍ പോട്ട്‌ട്രേകളില്‍ മുളപ്പിച്ചെടുക്കാം.
Next Story

RELATED STORIES

Share it