Flash News

തേനീച്ച വളര്‍ത്തലില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

തേനീച്ച വളര്‍ത്തലില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
X
Small_bee-honeycomb
തിരുവനന്തപുരം: റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് തേനീച്ചവളര്‍ത്തലില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്നതാണ് കോഴ്‌സ്‌ ആദ്യ ബാച്ച് മെയ് ആറിന് ആരംഭിക്കും. പരിശീലനാര്‍ത്ഥികളുടെ ലഭ്യത അനുസരിച്ച് ഈ വര്‍ഷം തുടര്‍ന്നും ബാച്ചുകളുണ്ടാകും.തേനീച്ചവളര്‍ത്തലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പ്രായോഗികപരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കോഴ്‌സ്ഫീസായ 1000 രൂപയും സേവനനികുതിയും നല്‍കേണ്ടിവരും.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം കോഴ്‌സ്ഫീസ് ഡയറക്ടര്‍ (ട്രെയിനിങ്) എന്ന പേരില്‍ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ, മണിയോര്‍ഡര്‍ ആയോ ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് പി.ഒ., കോട്ടയം-9, കേരളം എന്ന വിലാസത്തില്‍ അയയ്ക്കണം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്. കോഡ് - CBIN 0284156)യുടെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് നേരിട്ടും ട്രാന്‍സ്ഫര്‍ ചെയ്യാം. അപേക്ഷയില്‍ പണമടച്ച രീതി, രസീതിന്റെ നമ്പര്‍, തീയതി തുടങ്ങിയ വിശദാംശങ്ങളും അപേക്ഷകന്റെ ഫോണ്‍ നമ്പരും ചേര്‍ത്തിരിക്കണം. വിവരങ്ങള്‍ ഇമെയിലായി raining@rubberboard.org.in നേരിട്ടയയ്ക്കാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481- 2353168, 2353127.
Next Story

RELATED STORIES

Share it