Apps & Gadgets

തേജസ് വാര്‍ത്തകള്‍ ഇനി ന്യൂസ് ഹണ്ടിലും, ഫെയ്‌സ്ബുക്ക് പേജില്‍ ലക്ഷം ലൈക്കുകള്‍

തേജസ് വാര്‍ത്തകള്‍ ഇനി ന്യൂസ് ഹണ്ടിലും, ഫെയ്‌സ്ബുക്ക് പേജില്‍ ലക്ഷം ലൈക്കുകള്‍
X
news hunt

കോഴിക്കോട്: പ്രമുഖ ന്യൂസ് ഫീഡ് സൈറ്റായ ന്യൂസ് ഹണ്ടില്‍(ഡെയ്‌ലി ഹണ്ട്) ഇനി തേജസ് ഓണ്‍ലൈന്‍ വാര്‍ത്തകളും. കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ പ്രമുഖ വാര്‍ത്താ സൈറ്റുകള്‍ക്കൊപ്പം തേജസ് ന്യൂസ് ഹണ്ടില്‍ ഇടംപിടിച്ചത്. ഇതോടെ ന്യൂസ് ഹണ്ട് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും മലയാളം ഫോണ്ട് പ്രശ്‌നമില്ലാതെ ഇനി തേജസ് വായിക്കാം. മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കൊപ്പം 12 ഭാഷകളിലുള്ള 200ലേറെ പത്രങ്ങള്‍, ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍,  പുസ്തകങ്ങള്‍, മാഗസിനുകള്‍ തുടങ്ങിയവയും ന്യൂസ് ഹണ്ടില്‍ ലഭ്യമാണ്. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും വിന്‍ഡോസ് സ്‌റ്റോറിലും ന്യൂസ് ഹണ്ട് ലഭ്യമാണ്. 90 ദശലക്ഷത്തിലധികം പേര്‍ ഇതിനകം ന്യൂസ് ഹണ്ട് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
തേജസ് പത്രത്തിന്റെ തുടക്കം മുതല്‍ തന്നെ ലഭ്യമായിരുന്ന ഓണ്‍ലൈന്‍ സൈറ്റ് ഈയിടെ കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഡിസൈന്‍ നവീകരിച്ചിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ തേജസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ ലൈക്കുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. പോസ്റ്റ് ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ സംബന്ധിച്ച വായനക്കാര്‍ ഏറ്റവും കൂടുതല്‍ സംവദിക്കുന്ന പേജുകളിലൊന്ന് കൂടിയാണ് തേജസിന്റേത്.
Next Story

RELATED STORIES

Share it