തേജസ് പാഠശാല പാസ് പ്ലസ്: ജില്ലാതല ക്വിസ്മത്സരം നാളെ

കോഴിക്കോട്: തേജസ് സംഘടിപ്പിക്കുന്ന തേജസ് പാഠശാല പാസ് പ്ലസ് ക്വിസ് ജില്ലാതല മത്സരങ്ങള്‍ നാളെ നടക്കും. മലപ്പുറം ഈസ്റ്റ്, വെസ്റ്റ് എന്നിവ ഉള്‍പ്പെടെ പതിനഞ്ച് കേന്ദ്രങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ സ്‌കൂള്‍തല വിജയികളാണ് പങ്കെടുക്കുന്നത്. എല്‍പി - യുപി വിദ്യാര്‍ഥികള്‍ക്കും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം മത്സരങ്ങളുണ്ടാവും.
മത്സരം കഴിഞ്ഞ ഉടനെ മൂല്യനിര്‍ണയം നടത്തി വിജയികളെ പ്രഖ്യാപിക്കും. ജില്ലാതല വിജയികള്‍ക്കു പ്രമുഖ വ്യക്തികള്‍ ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന വിജയികളെ പങ്കെടുപ്പിച്ച് സംസ്ഥാനതല മത്സരം നടത്തും.
സംസ്ഥാനതല വിജയികള്‍ക്കു ഫെബ്രുവരി നാലിന് തിരുവനന്തപുരത്ത് നടക്കുന്ന തേജസ് ദശവത്സരാഘോഷ സമാപന ചടങ്ങില്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.
നാളെ ജില്ലാതല ക്വിസ് മത്സരത്തിന് വേദിയൊരുക്കുന്ന കേന്ദ്രങ്ങള്‍ ഇവയാണ്: തിരുവനന്തപുരം: മുസ്‌ലിം ഗേള്‍സ് ഹൈസ്‌കൂള്‍, കണിയാപുരം.
കൊല്ലം: ജെഎം ഹൈസ്‌കൂള്‍, ഭരണിക്കാവ.്
ആലപ്പുഴ: വൈഎംഎംഎ യുപി സ്‌കൂള്‍, സക്കരിയ്യാ ബസാര്‍.
പത്തനംതിട്ട: തൈക്കാവ് ഗവ. ഹൈസ്‌കൂള്‍,
ഇടുക്കി: വൊക്കേഷനല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, മൂലമറ്റം, അറക്കുളം.
കോട്ടയം: പേട്ട ഗവ. ഹൈസ്‌കൂള്‍ കാഞ്ഞിരപ്പള്ളി.
എറണാകുളം: ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, പെരുമ്പാവൂര്‍.
തൃശൂര്‍: ഇസ്‌ലാമിക് വൊക്കേഷനല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, ഒരുമനയൂര്‍.
മലപ്പുറം (വെസ്റ്റ്): ഗവ. മാപ്പിള യുപി സ്‌കൂള്‍, തിരൂര്‍.
മലപ്പുറം (ഈസ്റ്റ്): കച്ചേരിപ്പടി മദ്രസ, മഞ്ചേരി.
പാലക്കാട്: വിഎംഎല്‍പി സ്‌കൂള്‍, പട്ടാമ്പി.
കോഴിക്കോട്: ഗവ. വൊക്കേഷനല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, മീ്ഞ്ചന്ത, കോഴിക്കോട.്
വയനാട്: ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, തരുവണ.
കണ്ണൂര്‍: ജില്ലാ ലൈബ്രറി ഹാള്‍, കാല്‍ടെക്‌സ്, കണ്ണൂര്‍.
കാസര്‍കോട്: ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, മൊഗ്രാല്‍ പൂത്തൂര്‍.
ഈ വര്‍ഷം തേജസ് പാഠശാല പാസ് പ്ലസ് മത്സരത്തില്‍ ഇരുപത് ലക്ഷത്തോളം കുട്ടികളാണ് മാറ്റുരച്ചത്. സംസ്ഥാനത്തെ 3,500 സ്‌കൂളുകളില്‍ പ്രാഥമികതല മത്സരം നടന്നതായി സംഘാടകസമിതി അറിയിച്ചു.
Next Story

RELATED STORIES

Share it