തേജസ് എംപ്ലോയീസ് യൂണിയന്‍ കുടുംബസംഗമം

കോഴിക്കോട്: മെയ്ദിനത്തോടനുബന്ധിച്ച് തേജസ് ദിനപത്രത്തിലെ പത്രപ്രവര്‍ത്തകേതര ജീവനക്കാരുടെ കുടുംബസംഗമവും എംപ്ലോയീസ് യൂണിയന്റെ ജനറല്‍ബോഡി യോഗവും മീഡിയ സിറ്റി ഹാളില്‍ നടന്നു. കുടുംബസംഗമം എഡിറ്റര്‍ എന്‍ പി ചെക്കുട്ടിയും ജനറല്‍ബോഡി യോഗം കെഎന്‍ഇഎഫ് ജില്ലാ സെക്രട്ടറി വി എ മജീദും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രേം മുരളി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി പി ഹംസ റിപോര്‍ട്ട് അവതരിപ്പിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളായ നാജിയ നസ്‌റിന്‍, ഫാത്തിമ ഹിബ , എ ജെ ജാസിര്‍ അലി , മുഹമ്മദ് ഹാഖില്‍ , ആസിയത്ത് റഷീദ ബാനു എന്നിവര്‍ക്ക് യൂനിയന്റെ ഉപഹാരം എന്‍ പി ചെക്കുട്ടി, കെപിഒ റഹ്മത്തുല്ല എന്നിവരും കലാകായിക മല്‍സരത്തിലെ വിജയികള്‍ക്ക് ഗള്‍ഫ് തേജസ് എഡിറ്റര്‍ അഹ്മദ് ശരീഫ്, വി അസ്‌ലം, എം എ മജീദ്, ജസീര്‍ ബാബു, കെ അസീസ്, ജബ്ബാര്‍, എസ് മുനീര്‍, എന്നിവരും സമ്മാനവിതരണം നടത്തി.
Next Story

RELATED STORIES

Share it