തേജസ് എംപ്ലോയിസ് യൂനിയന്‍: പ്രേം മുരളി പ്രസിഡന്റ് പി പി ഹംസ സെക്രട്ടറി

കോഴിക്കോട്: തേജസ് എംപ്ലോയിസ് യൂനിയന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രേംമുരളി, പി പി ഹംസ, സാജിദ് എന്നിവരാണ് യഥാക്രമം പുതിയ പ്രസിഡന്റ്, സെക്രട്ടറി ഖജാഞ്ചി എന്നീ സ്ഥാനങ്ങളില്‍. മുനീര്‍, എസ് ഷറീന എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും സര്‍ജാസ്, റജുല എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. അയൂബ്, അബ്ദുര്‍റഹീം, നവാസ്, നിസാം കോട്ടയം, ശിഹാബ്, റിയാസ് കണ്ണൂര്‍, അസീസ് കെ, നിസാര്‍, പി ടി അഹ്മദ്, വി എ മജീദ്, രമേശന്‍, ബാവ എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. കെഎന്‍ഇഎഫ് ജില്ലാ സെക്രട്ടറി വി എ മജീദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it