തെല്‍ഗി മുദ്രപത്ര കുംഭകോണം: ഒന്നാംപ്രതിക്ക് ഏഴു വര്‍ഷം കഠിന തടവ്

കൊച്ചി: തെല്‍ഗി മുദ്രപത്ര കുംഭകോണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാംപ്രതിക്ക് ഏഴു വര്‍ഷം കഠിനതടവിനു കോടതി ശിക്ഷ വിധിച്ചു. അഞ്ചുപേരെ വിട്ടയച്ചു.
ഒന്നാംപ്രതി പാലക്കാട് കൊങ്ങാട് കിഴക്കുംപുറത്ത് എം കെ ഭഗീരഥ(55)നെയാണ് എറണാകുളം സിബിഐ പ്രത്യേക ജഡ്ജി ബി കലാംപാഷ ശിക്ഷിച്ചത്. 32 ലക്ഷത്തോളം വ്യാജ ഇന്ത്യന്‍ കറന്‍സികള്‍, ലക്ഷങ്ങള്‍ വിലമതിക്കുന്ന വ്യാജ മുദ്രപത്രങ്ങള്‍, വ്യാജ യുഎസ് ഡോളറുകള്‍, സൗദി റിയാലുകള്‍ എന്നിവ പിടിച്ചെടുത്ത കേസിലാണ് വിധി.
വ്യാജ നോട്ടുകളും മുദ്രപത്രങ്ങളും കൈമാറ്റത്തിനായി കൈവശം സൂക്ഷിച്ചതിന് തെളിവു കണ്ടെത്തിയിട്ടുണ്ടെന്നും ഒന്നാം പ്രതിയില്‍ നിന്നും ഇവ പോലിസ് കണ്ടെടുക്കുകയായിരുന്നെന്നും കോടതി വിധിന്യായത്തി ല്‍ പറഞ്ഞു. എന്നാല്‍, കേസില്‍ സിബിഐ പ്രതി ചേര്‍ത്ത അഞ്ചു പ്രതികളെ തെളിവിന്റെ അഭാവത്തില്‍ കോടതി വിട്ടയച്ചു.
എടത്തനാട്ടുകര ഫിറോസ്, മുഹമ്മദലി, തിരുനെല്ലൂര്‍ എന്‍ കെ പ്രസാദ്, കോയമ്പത്തൂര്‍ രാജപുരം രാമാനുജം, അല്ലനല്ലൂര്‍ ഷമീര്‍ എന്നിവരെയാണ് കോടതി വിട്ടയച്ചത്. ഊട്ടിയിലെ വാടകവീട്ടില്‍ നിര്‍മിച്ച വ്യാജനോട്ടുകളും മുദ്രപത്രങ്ങളും തലശ്ശേരി പോലിസ് സബ് ഇന്‍സ്‌പെക്ടറാണ് പിടിച്ചെടുത്തത്.
Next Story

RELATED STORIES

Share it