Flash News

തെലുങ്കാനയില്‍ ഓട്ടോറിക്ഷയില്‍ ടിപ്പറിടച്ച് 15 പേര്‍ മരിച്ചു

തെലുങ്കാനയില്‍ ഓട്ടോറിക്ഷയില്‍ ടിപ്പറിടച്ച് 15 പേര്‍ മരിച്ചു
X
auto

ഹൈദരാബാദ്: അദിലാബാദ് ജില്ലയില്‍ ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ട്രക്ക് ഇടിച്ച് ഒരു കുടുംബത്തിലെ 15 പേര്‍ മരിച്ചു. ഏഴു കുട്ടികളും അഞ്ചു സ്ത്രീകളും മരിച്ചവരില്‍പ്പെടുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് അപകടം. മഹാരാഷ്ട്രയില്‍ നിന്നുള്ള കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. 18 പേരടങ്ങുന്ന ഓട്ടോയില്‍ ടിപ്പര്‍ വന്നിടിക്കുകയായിരുന്നു. 14 പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു. ഒരാള്‍ ആശുപത്രിയില്‍ നിന്ന് മരിച്ചു. പരിക്കേറ്റ മൂന്നു പേര്‍ ചികില്‍സയിലാണ്. ക്ഷേത്രത്തില്‍ പോയി വരുമ്പോഴായിരുന്നു അപകടം. ഇഷ്ടിക ചൂളയിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെയും.
Next Story

RELATED STORIES

Share it