തെലങ്കാന: 200 ജഡ്ജിമാര്‍ ജോലിക്കെത്തിയില്ല

ഹൈദരാബാദ്: 11 ജഡ്ജിമാരെ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് തെലങ്കാനയിലെ 200ഓളം ജഡ്ജിമാര്‍ ഇന്നലെ ജോലിക്കു ഹാജരായില്ല. അവര്‍ ചൊവ്വാഴ്ച 15 ദിവസത്തേക്ക് കൂട്ട അവധിയെടുത്തിരുന്നു. ആന്ധ്രപ്രദേശുകാരായ ജഡ്ജിമാരെ തെലങ്കാനയില്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിനായിരുന്നു 11 ജഡ്ജിമാരെ സസ്‌പെന്‍ഡ് ചെയ്തത്. കീഴ്‌ക്കോടതി ജഡ്ജിമാരാണ് അവധിയില്‍ പ്രവേശിച്ചത്.
Next Story

RELATED STORIES

Share it