തെലങ്കാന: ടിഡിപി എംഎല്‍എ ടിആര്‍എസില്‍

ഹൈദരാബാദ്: ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ടിഡിപിക്ക് വീണ്ടും പ്രഹരം. പാര്‍ട്ടിയുടെ കുത്ബുലാപൂര്‍ എംഎല്‍എ കെ പി വിവേകാനന്ദ ഗൗഡ ടിആര്‍എസില്‍ ചേര്‍ന്നു.
ജനങ്ങള്‍ ടിആര്‍എസിനൊപ്പമാണെന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലൂടെ വ്യക്തമായെന്ന് ഗൗഡ പറഞ്ഞു. തെലങ്കാനയുടെ സമ്പൂര്‍ണ വികസനത്തിനായി ടിആര്‍എസിനൊപ്പം പ്രവര്‍ത്തിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ 150ല്‍ 44 വാര്‍ഡുകളില്‍ വിജയിച്ചിരുന്നു.
കോണ്‍ഗ്രസ്സിനും ടിഡിപി-ബിജെപി സഖ്യത്തിനും യഥാക്രമം രണ്ടും നാലും സീറ്റുകളാണ് നേടാനായത്.
ടിഡിപിയില്‍ നിന്നു ടിആര്‍എസിലേക്ക് പോയ അവസാനത്തെ എംഎല്‍എയാണ് ഗൗഡ. മുമ്പ് ടി ശ്രീനിവാസ്, യാദവ്, ടീഗല കൃഷ്ണ റെഡ്ഡി, ജി സായന്ന, എം കൃഷ്ണ റെഡ്ഡി എന്നിവര്‍ ടിആര്‍എസില്‍ ചേര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it