ernakulam local

തെരുവ് നായ്ക്കളുടെ കടിയേറ്റ് അഞ്ചുപേര്‍ ചികില്‍സയില്‍

വരാപ്പുഴ: വരാപ്പുഴ മാര്‍ക്കറ്റിന് സമീപം അലഞ്ഞ് നടന്ന തെരുവ് നായ്ക്കള്‍ സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേരെ കടിച്ചു പരിക്കേല്‍പ്പിച്ചു.
മണ്ണം തുരുത്ത് ചെട്ടിഭാഗം പാലത്തിന് സമീപം ജോലി ചെയ്ത് മടങ്ങുകയായിരുന്ന വീട്ടമ്മയ്ക്ക് നായയുടെ ആക്രമണത്തില്‍ കൈയ്ക്കും കാലിനും ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. സ്‌കൂട്ടറില്‍ പോവുകയായിരുന്ന മറ്റൊരാളെയും സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെയും നായ് ഓടിച്ചിട്ട് കടിച്ചു. കൂനമ്മാവ് ചിത്തിരക്കവലയ്ക്ക് സമീപമാണ് വിദ്യാര്‍ഥിയ്ക്ക് പരിക്കേറ്റത്.
വരാപ്പുഴ മാര്‍ക്കറ്റിന് അടുത്ത് ചുമട്ട് തൊഴിലാളിയായ പ്രഹ്ലാദനും കടിയേറ്റു. അക്രമം നടത്തിയ നായുടെ വായില്‍ നിന്നും നുരയും പതയും വന്നിരുന്നെന്ന് പറയുന്നു. പേ ഇളകിയ നായയാണന്ന സംശയം ഉയര്‍ന്നതോടെ പ്രദേശ വാസികള്‍ ഭീതിയിലാണ്.
വിജനമായ പറമ്പിലും മാര്‍ക്കറ്റിലും അലക്ഷ്യമായി തള്ളുന്ന മാലിന്യങ്ങളാണ് തെരുവ് നായ്ക്കളെ ആകര്‍ഷിക്കുന്നത്. പെറ്റുപെരുകുന്ന നായ്ക്കളെ നിയന്ത്രിക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ല.
Next Story

RELATED STORIES

Share it