kozhikode local

തെരുവു നായ നിര്‍മാര്‍ജന നിര്‍ദേശങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ അവഗണിച്ചു

കുറ്റിക്കാട്ടൂര്‍: തെരുവ് നായ നിര്‍മാര്‍ജനത്തിനുള്ള കേരള പഞ്ചായത്ത് രാജ് നിയമത്തിലെ നിര്‍ദേശങ്ങള്‍ കടലാസിലൊതുക്കി. പേ വിഷബാധ നിര്‍മാര്‍ജന നടപടികളുടെ ഭാഗമായി ഇറക്കിയ സര്‍കുലറിലെ നിര്‍ദേശങ്ങളാണ് ഗ്രാമപ്പഞ്ചായത്ത് അവഗണിച്ചത്.1994ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ 254 (2) വകുപ്പ് പ്രകാരം പന്നികള്‍ക്കും നായകള്‍ക്കുമുള്ള ലൈസന്‍സ് നല്‍കുന്നതും ഇല്ലാത്തവയെ നശിപ്പിക്കുന്നതും സംബന്ധിച്ച ചട്ടങ്ങള്‍ ഉണ്ടാക്കണമെന്ന് വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇവയെ നശിപ്പിക്കുന്നതു സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി 1998 ജൂണ്‍ ആറിന് വിജ്ഞാപനം പുറപ്പെടുവിച്ചു.ഇതിന്റെ ഒന്നാം ഉപ വകുപ്പ് പ്രകാരം അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടികളെയും പന്നികളെയും പിടിച്ച് നശിപ്പിക്കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തുകള്‍ക്കാണ്.
നിയമങ്ങള്‍ ക്രിയാത്മകമായി നടപ്പാക്കിയിരുന്നെങ്കില്‍ ധാരാളം പിഞ്ചുമക്കളെ ഉള്‍പ്പെടെ തെരുവ് നായകളുടെ ആക്രമണത്തില്‍ നിന്നു രക്ഷിക്കാമായിരുന്നുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ ഉത്തരവാണ് തടസ്സമാകുന്നതെന്നാണ് തദ്ദേശസ്വയംഭരണ അധികൃതര്‍ പറയുന്നത്.
Next Story

RELATED STORIES

Share it