തെരുവുനായ വിമുക്ത ഇന്ത്യ: ചിറ്റിലപ്പിള്ളി ഡല്‍ഹിയില്‍ സത്യഗ്രഹമിരിക്കും

ന്യൂഡല്‍ഹി: തെരുവുനായ വിമുക്ത ഇന്ത്യയെന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി 19ന് ജന്തര്‍മന്ദറില്‍ സത്യഗ്രഹമിരിക്കും. തെരുവുനായകളുടെ കടിയേറ്റ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തികവും നിയമപരവുമായ സഹായങ്ങള്‍ നല്‍കുന്ന സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് സമരം. സംഘടനയുടെ ചെയര്‍മാനാണ് ചിറ്റിലപ്പിള്ളി.
കേരളത്തില്‍ നിത്യവും 100 പേര്‍ക്ക് പട്ടിയുടെ കടിയേല്‍ക്കുന്നുണ്ടെന്ന് ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ ഇരകളാവുന്നവരുടെ എണ്ണം 730 ആണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ ഡല്‍ഹിയില്‍ 64,000ത്തിലേറെ പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റു. തെരുവുനായ പ്രേമികളുടെ തലവന്‍മാരും പേപ്പട്ടി വിഷ പ്രതിരോധ വാക്‌സിന്‍ മാഫിയകളും തമ്മില്‍ നിയമവിരുദ്ധ ബന്ധങ്ങളുണ്ടോയെന്ന് സംശയിക്കേണ്ടതായും ചിറ്റിലപ്പിള്ളി പറഞ്ഞു.
ഡല്‍ഹി മലയാളി അസോസിയേഷന്‍, ഫരീദാബാദ് മലയാളി അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളുടെ സഹകരണം സമരത്തിനുണ്ടാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it