തെരുവുനായ: റിപോര്‍ട്ട് സമര്‍പ്പിക്കണം

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതു സംബന്ധിച്ചു സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുന്ന റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ സുപ്രിംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കു നിര്‍ദേശം നല്‍കി. ഇതുസംബന്ധമായ നടപടികള്‍ കൈക്കൊള്ളാന്‍ മൃഗസംരക്ഷണ ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി.
ഇതുസംബന്ധമായി ജോസ് സെബാസ്റ്റിയന്‍, ഫാദര്‍ ഗീവര്‍ഗീസ് എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ദീപക് മിശ്ര, പി സി പാന്ഥ് എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജോസിന്റെ ഭാര്യ ഡോളി തെരുവുപട്ടിയുടെ കടിയേറ്റ് മരണപ്പെട്ടിരുന്നു.
തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരായ ഒരു ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇതു കൂടാതെ ഡോളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ഒരു ഹരജിയും ഇന്നലെ കോടതി പരിഗണിച്ചു.
Next Story

RELATED STORIES

Share it