ernakulam local

തെരുവുനായ ആക്രമണം വീണ്ടും വിവിധയിടങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്

മട്ടാഞ്ചേരി: തെരുവുനായ ആക്രമണത്തില്‍ വൃദ്ധനു പരുക്ക്. ആട്ടിന്‍പറ്റത്തെ ആക്രമിച്ച ശേഷം തെരുവ് നായക്കൂട്ടം അതുവഴി വന്ന വൃദ്ധനു നേരെ തിരിഞ്ഞു. ഭയന്നോടിയ ദാവുദ് സേട്ട് (78)നെ നായകൂട്ടം പിന്തുടര്‍ന്നു. ഇതിനിടെ റോഡില്‍ വീണ ദാവൂദിനെ ആക്രമിക്കാനെത്തിയ നായയില്‍ നിന്നും അതുവഴി വന്ന സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി രാജന്‍ രക്ഷിക്കുകയായിരുന്നു. വീഴ്ചയിയില്‍ രണ്ടു കാല്‍മുട്ടുകള്‍ക്കും കൈകള്‍ക്കും പരുക്കുണ്ട്. നടക്കാന്‍ ബുദ്ധിമുട്ടു കാണിച്ച ദാവുദിനെ രാജന്‍ പാണ്ടിക്കുടിയിലെ ബന്ധുവീട്ടില്‍ എത്തിച്ചതിനു ശേഷമാണ് മടങ്ങിയത്.
പാണ്ടിക്കുടി, നസ്രത്ത്, കൂവപ്പാടം തുടങ്ങി വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് നിരവധിപേര്‍ വിധേയമായിട്ടുണ്ട്. വഴിയരികിലും മാര്‍ക്കറ്റ് പരിസരത്തിലും കൂടിക്കിടക്കുന്ന മാലിന്യവും തെരുവുനായ്ക്കളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കാരണമാവുന്നു.
പള്ളുരുത്തി: തെരുവ് നായയുടെ അക്രമത്തില്‍ വൃദ്ധക്ക് പരിക്കേറ്റു. ഇടക്കൊച്ചി വളയാങ്കണ്ടത്തില്‍ വീട്ടില്‍ കുഞ്ഞാമ(72) ക്കാണ് തെരുവുനായയുടെ അക്രമത്തില്‍ പരിക്കേറ്റത്. ഇടക്കൊ ച്ചി കണ്ണേങ്ങാട്ട് അമ്പലത്തിലെ ജീവനക്കാരിയായ ഇവര്‍ രാവിലെ ക്ഷേത്രത്തിലേക്ക് പോവുന്ന വഴിയും തിരികെ വരുന്ന വഴിയുമാണ് ഒരേ നായതന്നെ ഇവരെ അക്രമിച്ചത്. പരിക്കറ്റ ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടക്കൊച്ചി ഭാഗത്ത് തെരുവുനായ ശല്യം വര്‍ധിച്ചതായി പരാതിയുണ്ട്.
Next Story

RELATED STORIES

Share it