palakkad local

തെക്കുഞ്ചേരി എംസാന്റ് യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിനെതിരേ റോഡ് ഉപരോധം

വടക്കഞ്ചേരി: വണ്ടാഴി ഗ്രാമപ്പഞ്ചായത്തിലെ തെക്കുഞ്ചേരി എം സാന്‍ഡ് യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് കോടതിയുടെ അനുമതി ലഭിച്ചതോടെ പ്രവര്‍ത്തിപ്പിക്കാന്‍ യൂനിറ്റ് അധികൃതര്‍ നടത്തിയ ശ്രമത്തില്‍ പ്രതിഷേധം. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതില്‍ പ്രതിഷേധിച്ച് മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ മുടപ്പല്ലൂരില്‍ അരമണിക്കൂറോളം ദേശീയ പാത ഉപരോധിച്ചു.
ഫെബ്രുവരി ആറുമുതലാണ് ഇവിടെ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങിയത്. ഇതിനെതിരെ ഉടമകള്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് അനുകൂല വിധി നേടുകയും ചെയ്തു. ചൊവ്വാഴ്ച്ച കാലത്ത് പോലീസ് സംരക്ഷണയില്‍ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ എത്തി.ഈ സമയം സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ ഉച്ചയ്ക്ക് ഒരുമണിയോടെ പോലിസ് വീട്ടമ്മമാരുള്‍പ്പെടെയുള്ള 60 സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കി.
അറസ്റ്റുചെയ്ത ഇവരെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് വൈകീട്ട് നാലുമണിയോടെ മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ മുടപ്പല്ലൂരില്‍ അരമണിക്കൂറോളം ഉപരോധ സമരം നടത്തി. ഉപരോധസമരം കെപിസിസിനിര്‍വാഹക സമിതിയംഗം വി സി കബീര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. കെ കാര്‍ത്തികേയന്‍, ആര്‍ വേണു, ടി എം ശശി, കെ രാധാകൃഷ്ണന്‍, മന്‍സൂര്‍ അലി, എസ് ഗോപാലകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it