തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ദിവസവും 7400 നവജാത ശിശുക്കള്‍ മരിക്കുന്നു

ന്യൂഡല്‍ഹി: തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ദിനംപ്രതി 7400 നവജാത ശിശുക്കള്‍ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്. ബംഗ്ലാദേശ്, ഭൂട്ടാന്‍, കൊറിയ, ഇന്ത്യ, ഇന്തോനീസ്യ, മാലദ്വീപ്, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലാണ് നവജാത ശിശുമരണ നിരക്ക് കൂടുതലായി കാണപ്പെടുന്നത്. പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കിയാല്‍ മരണനിരക്കു കുറയ്ക്കാനാവുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. 1990കളില്‍ ആയിരത്തില്‍ 53 എന്ന രീതിയിലായിരുന്നു നവജാത ശിശുമരണ നിരക്ക്. എന്നാല്‍, 2015ല്‍ ആയിരത്തില്‍ 34 ആയി കുറഞ്ഞിട്ടുണ്ട്. മറ്റു സംഘടനകളുമായി സഹകരിച്ച് കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
Next Story

RELATED STORIES

Share it