thrissur local

തൃശ്ശൂരില്‍ വാന്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഏഴു മരണം

തൃശ്ശൂര്‍:നന്തിക്കരയില്‍ ടാറ്റാ സുമോ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ്  ഏഴു പേര്‍ മരിച്ചു. പാലക്കാട് സ്വദേശി ഇസ്മായിലും കുടുംബവുമാണ് അപകടത്തില്‍ പ്പെട്ടത്. ഇന്നു പുലര്‍ച്ചെ അഞ്ചിനാണ് അപകടം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് മരിച്ചത്.

നെടുമ്പാശ്ശേരിയില്‍ നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ വാഹനമാണ് ഒരു വളവില്‍ വച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ആലത്തൂര്‍ കാട്ടിശ്ശേരി സ്വദേശികളായ പുതുമശേരിക്കൂളം വീട്ടില്‍ ഇസ്മയില്‍, ഹവ്വമ്മ,ഇസ്ഹാഖ്, ഹൗസത്ത്, ഇര്‍ഫാന്‍, ഇജാസ്, മന്‍സൂര്‍, ഡ്രൈവര്‍ ശിവപ്രസാദ് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായത്.
Next Story

RELATED STORIES

Share it