തൃശൂര്‍: പ്രവചനങ്ങള്‍ക്കതീതം

എ എം ഷമീര്‍ അഹ്മദ്

പുതുക്കാട്: പ്രഫ.സി രവീന്ദ്രനാഥ് (സിപിഎം) വീണ്ടും ഗോദയിലിറങ്ങുമ്പോള്‍ ഐഎന്‍ടിയുസി നേതാവ് സുന്ദരന്‍ കുന്നത്തുള്ളിയെ കോണ്‍ഗ്രസ്സും ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷിനെ എന്‍ഡിഎയും കളത്തിലിറക്കുന്നു.
ചാലക്കുടി: ബി ഡി ദേവസി എംഎല്‍എയെ തന്നെ വീണ്ടും കളത്തിലിറക്കി സിറ്റിങ് സീറ്റ് നിലനിര്‍ത്താനാണ് സിപിഎമ്മിന്റെ ശ്രമം.
കോണ്‍ഗ്രസ് ചായ്‌വുണ്ടായിരുന്ന ചാലക്കുടിയെ ചുവപ്പുകോട്ടയാക്കി മാറ്റിയ ബി ഡി ദേവസിക്കെതിരെ മുന്‍ എംഎല്‍എ ടിയു രാധാകൃഷ്ണ ന്‍ (കോണ്‍.) മല്‍സരിക്കുന്നു. ബിഡിജെഎസിന്റെ കെഎ ഉണ്ണികൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. സിപിഎമ്മിനകത്ത് കാര്യമായ രാഷ്ട്രീയ അടിയൊഴുക്കുകളില്ലെന്നതും കോണ്‍ഗ്രസ്സില്‍ രാധാകൃഷ്ണനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ കാര്യമായ എതിര്‍പ്പില്ല എന്നതും പോരാട്ടം പ്രവചനാതീതമാക്കുന്നു.
കൊടുങ്ങല്ലൂര്‍: സിറ്റിങ് എംഎല്‍എ ടി എന്‍ പ്രതാപന്‍ (കോണ്‍) മല്‍സരിക്കാനില്ലെന്നു പ്രഖ്യാപിച്ച് പിന്മാറിയതിന് പകരമെത്തിയത് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയം രുചിച്ച കെ പി ധനപാലനാണ്. മുന്‍ മന്ത്രി വി കെ രാജന്റെ മകന്‍ അഡ്വ.വി ആര്‍ സുനില്‍കുമാര്‍ (സിപിഐ) കന്നിയങ്കത്തിനിറങ്ങുന്നു. ബിഡിജെഎസിന്റെ സംഗീത വിശ്വനാഥനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മനാഫ് കരൂപ്പടന്ന എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയാണ്.
നാട്ടിക: സിപിഐ സിറ്റിങ് എംഎല്‍എ ഗീതഗോപി (സിപിഐ) വീണ്ടും ജനവിധി തേടുമ്പോള്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസനാണ് (കോണ്‍.) എതിരാളി. ബിഡിജെഎസ്സിന്റെ ടി വി ബാബുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
ഗുരുവായൂര്‍: സിറ്റിങ് എം എ ല്‍ എ കെ വി അബ്ദുല്‍ ഖാദര്‍ (സിപിഎം) എല്‍ഡിഎഫിന് വേണ്ടി വീണ്ടും മല്‍സരിക്കുന്നു. മുസ്‌ലിംലീഗിലെ പി എം സാദിഖലിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യം (ബിജെപി).എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദാണ് പാര്‍ട്ടി സ്ഥാനാര്‍ഥി. ലീഗ് ജില്ലാ സെക്രട്ടറി സി എച്ച് റഷീദ് ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം സാദിഖലിക്ക് നറുക്കുവീഴുകയായിരുന്നു.
കുന്നംകുളം: സിറ്റിങ് എം എ ല്‍ എ ബാബു എം പാലിശ്ശേരിക്ക് ഇത്തവണ സിപിഎം സീറ്റ് നല്‍കിയില്ല. സിപിഎം തൃശൂ ര്‍ ജില്ലാ സെക്രട്ടറി പദം രാജിവെച്ച് എ സി മൊയ്തീന്‍ മല്‍ സരിക്കുന്നു. കഴിഞ്ഞ തവണ കുറഞ്ഞ വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട വിജയം കൈപ്പിടിയിലൊതുക്കാന്‍ യു ഡി എഫിന് വേണ്ടി സിഎംപി നേതാവ് സിപി ജോണ്‍ തന്നെയാണ് രംഗത്തുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ കെ അനീഷ് കുമാര്‍. ദിലീഫ് അബ്ദുല്‍ ഖാദര്‍ എസ്ഡിപിഐക്ക് വേണ്ടി മത്സരിക്കുന്നു.
മണലൂര്‍: സിറ്റിങ് എംഎല്‍എ പി എ മാധവനെ ഒഴിവാക്കിയ മണലൂരില്‍ വി എം സുധീരന്‍ മല്‍സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. യുഡിഎഫിന് വേണ്ടി ഡിസിസി പ്രസിഡന്റ് ഒ അബ്ദുല്‍റഹ്മാന്‍ കുട്ടിയാണ് രംഗത്തുള്ളത്. മുന്‍ എംഎല്‍ എ മുരളി പെരുനെല്ലി (സിപിഎം) യാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എ എന്‍ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ഥി. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ഹുസൈന്‍ മല്‍സരിക്കുന്നു.
കയ്പമംഗലം: സിറ്റിങ് എംഎല്‍എ അഡ്വ.വി എസ് സുനില്‍കുമാര്‍ തൃശൂരിലേക്ക് ചേക്കേറിയപ്പോള്‍ സിപിഐ കളത്തിലിറക്കിയത് ഇ ടി ടൈസണ്‍ മാസ്റ്ററെയാണ്. ആര്‍എസ്പിക്കാണ് യുഡിഎഫ് സീറ്റ് നല്‍കിയത്. ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി കെഎം നൂറുദ്ദീന്‍ പിന്മാറി. തുടര്‍ന്ന് സ്ഥാനാര്‍ഥിത്വം ലഭിച്ച എം ടി മുഹമ്മദ് നഹാസ് സജീവമായി രംഗത്തുണ്ട്. ബിഡിജെഎസിന്റെ ഉണ്ണികൃഷ്ണന്‍ തഷ്ണാത്താണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐക്ക് വേണ്ടി എം കെ മുഹമ്മദ് റഫീഖ് മല്‍സരിക്കുന്നു.
ഇരിങ്ങാലക്കുട: സിറ്റിങ് എംഎല്‍എ കേരള കോണ്‍ഗ്രസ്സിലെ തോമസ് ഉണ്ണിയാടന്‍ അഞ്ചാമൂഴം തേടി മല്‍സരിക്കുന്നു. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഉണ്ണിയാടനെ മാറ്റാന്‍ യുഡിഎഫ് നേതൃത്വം തയാറായില്ല. പ്രഫ. കെ യു അരുണന്‍ (സിപിഎം) എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഎമ്മിന് കല്ലുകടിയായ ജില്ലയിലെ രണ്ടാമത്തെ മണ്ഡലമാണിത്. ബിഡിജെഎസ് സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം എന്‍ഡിഎക്ക് വേണ്ടി രംഗത്തുണ്ട്.
Next Story

RELATED STORIES

Share it