തൃശൂര്‍ പൂരം: സുരക്ഷ കര്‍ശനമാക്കി കലക്ടര്‍

തൃശൂര്‍: 17, 18 തിയ്യതികളില്‍ നടക്കുന്ന തൃശൂര്‍ പൂരത്തോടനുബന്ധിച്ച ആേഘാഷച്ചടങ്ങുകള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി രതീശന്‍ ഉത്തരവായി.
ആഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ടു നടത്തുകയാണെങ്കില്‍ അനുവദനീയമായ അളവിലും തൂക്കത്തിലും മാത്രമേ കരിമരുന്ന് ഉപയോ—ഗിക്കുന്നുളളൂ എന്ന് ഉറപ്പുവരുത്തണം. വെടിപ്പൂരയില്‍ അളവില്‍ കൂടുതല്‍ വെടിമരുന്നു സൂക്ഷിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ ഇരു ദേവസ്വങ്ങളുടെയും വെടിപ്പുരകള്‍ എറണാകുളം ആസ്ഥാനമായുള്ള എക്‌സ്‌േപ്ലാസിവ്‌സ് വിഭാഗത്തിന്റെ ഡെപ്യൂട്ടി കണ്‍ട്രോളര്‍, തൃശൂര്‍ അസി. പോലിസ് കമ്മീഷണര്‍, അഗ്നിശമന സേന തൃശൂര്‍ അസി. ഡിവിഷണല്‍ ഓഫിസര്‍, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം സെക്രട്ടറിമാര്‍, തൃശൂര്‍ തഹസില്‍ദാര്‍ എന്നിവരുടെ കൂട്ടായ സാന്നിധ്യത്തില്‍ മാത്രമേ തുറക്കാനോ വെടിക്കോപ്പുകള്‍ പുറത്തേക്കു കടത്താനോ അനുവാദമുള്ളൂ. വെടിപ്പുരയുടെ താക്കോല്‍ തൃശൂര്‍ തഹസില്‍ദാര്‍ സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വെടിപ്പുര തുറക്കേണ്ട സമയം സംബന്ധിച്ച് ബന്ധപ്പെട്ട ദേവസ്വം അധികൃതര്‍ മുന്‍കൂറായി തഹസില്‍ദാരെ വിവരം അറിയിക്കണം. വെടിപ്പുരയില്‍ നിന്ന് എടുത്ത കരിമരുന്നിന്റെയും ബാക്കി അതില്‍ ശേഷിക്കുന്നവയുടെയും കണക്ക് കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതും ബന്ധപ്പെട്ട ഉദേ്യാഗസ്ഥരെല്ലാം അതില്‍ ഒപ്പു വയ്‌ക്കേണ്ടതുമാണ്.
ജന—ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് നിയമാനുസൃതം അനുവദനീയമായ പരിധിക്കുള്ളില്‍ ബാരിക്കേഡുകള്‍ നിര്‍മിക്കുന്നതിന് ഇരുദേവസ്വങ്ങളും നടപടി സ്വീകരിക്കണം. തൃശൂര്‍ പോലിസ് കമ്മീഷണര്‍ ഇതു സംബന്ധിച്ചു നല്‍കുന്ന നിര്‍ദേശങ്ങള്‍ ദേവസ്വം അധികൃതര്‍ പാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജനങ്ങളുടെ സുരക്ഷിതത്വത്തിന് സ്ഥലത്ത് ആവശ്യമായ പോലിസ് ഉദേ്യാഗസ്ഥരെ വിന്യസിക്കുന്നതിനും തിരക്കു നിയന്ത്രിക്കുന്നതിനും ബാരിക്കേഡുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും നഗരത്തിലെ വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനുമുള്ള ചുമതല സിറ്റി പോലിസ് കമ്മീഷണര്‍ക്കാണു നല്‍കിയിട്ടുള്ളത്.ദുരന്തനിവാരണ നിയമ—ത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Next Story

RELATED STORIES

Share it