Flash News

തൃശൂര്‍ പൂരം; വെടിക്കെട്ടിന് അനുമതി നല്‍കി

തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഒഴിവാക്കില്ല. വെടിക്കെട്ടു നടത്താന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. ഇന്നലെ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ജനങ്ങള്‍ക്കു സുരക്ഷ ഉറപ്പുവരുത്തി നിശ്ചിത അകലേക്കു മാറ്റിനിര്‍ത്തിയേ വെടിക്കെട്ടു നടത്താവൂ എന്നതടക്കം കര്‍ശന വ്യവസ്ഥകളോടെയാണ് അനുമതി.
പ്രഹരശേഷിയും ശബ്ദതീവ്രതയും കുറച്ച് ദൃശ്യഭംഗി കൂട്ടുന്ന തരത്തിലാവും വെടിക്കെട്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് 2000 കിലോവരെ വെടിമരുന്ന് ഉപയോഗിക്കാനാണ് അനുവാദമുള്ളത്. എന്നാല്‍, ഇതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ നടപടിയുണ്ടാവും. ഇക്കാര്യം പരിശോധിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പങ്കെടുത്ത സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരുവിഭാഗം വെടിക്കെട്ട് ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ത്തിയെങ്കിലും ചിലര്‍ അതിനെ എതിര്‍ത്തു. അതേസമയം തൃശൂര്‍ പൂരത്തിന് ഇന്നലെ കൊടിയേറി. 17നാണ് പൂരം.
Next Story

RELATED STORIES

Share it