thrissur local

തൃശൂര്‍ ജില്ലയില്‍ ഇന്നലെ 27 നാമനിര്‍ദേശ പത്രികകള്‍ കൂടി സമര്‍പ്പിച്ചു

തൃശൂര്‍: ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി ബുധനാഴ്ച 27 പേര്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. കോണ്‍ഗ്രസ്, ബിജെപി, സ്വതന്ത്ര സ്ഥാനാര്‍ഥികളുള്‍പ്പെടെയുള്ളവരാണ് വിവിധ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുന്‍പാകെ പത്രിക നല്‍കിയത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഒ അബ്ദുറഹ്മാന്‍ കുട്ടി, പി ഡി പി സ്ഥാനാര്‍ഥി മൊയ്തൂട്ടി എന്നിവര്‍ മണലൂര്‍ മണ്ഡലത്തിലും ബിജെപി സ്ഥാനാര്‍ഥി നിവേദിത, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കെ ജെ മോഹനന്‍, എം കെ മുഹമ്മദ് അസ്‌ലാം, എസ് ഡി പി ഐ സ്ഥാനാര്‍ഥി പി ആര്‍ സിയാദ് എന്നിവര്‍ ഗുരുവായൂര്‍ മണ്ഡലത്തിലും പത്രിക സമര്‍പ്പിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി ഷാജുമോന്‍ പി പി ചേലക്കരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം പി വിന്‍സന്റ്, എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് എന്നിവര്‍ ഒല്ലൂരിലും പത്രിക നല്‍കി. തൃശൂരില്‍ എം വിജയന്‍ ബുധനാഴ്ച പത്രിക നല്‍കി.
എന്‍ഡിഎ സ്ഥാനാര്‍ഥി ഉണ്ണിക്കൃഷ്ണന്‍, സ്വതന്ത്ര സ്ഥാനാര്‍ഥി ബിജു, ആര്‍എസ്പി സ്ഥാനാര്‍ഥി മുഹമ്മദ് നവാസ് എം ടി എന്നിവരാണ് കയ്പമംഗലത്ത് പത്രിക നല്‍കിയത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുന്ദരന്‍ കുന്നത്തുള്ളി, എന്‍ ഡി എ സ്ഥാനാര്‍ഥി പരമേശ്വരന്‍ എന്നിവര്‍ പുതുക്കാടും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്‍, എന്‍ ഡി എ സ്ഥാനാര്‍ഥി സന്തോഷ്, ബി എസ് പി സ്ഥാനാര്‍ഥി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ഇരിങ്ങാലക്കുടയിലും പത്രിക നല്‍കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി യു രാധാകൃഷ്ണന്‍, സ്വതന്ത്ര സ്ഥാനാര്‍ഥി ജോസഫ് കരുത്തി, അഡ്വ. പി കെ ഗിരിജാവല്ലഭന്‍ എന്നിവര്‍ ചാലക്കുടിയിലും എന്‍ ഡി എ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍, എസ് ഡി പി ഐ സ്ഥാനാര്‍ഥി എ കെ മനാഫ് എന്നിവര്‍ കൊടുങ്ങല്ലൂരിലും ബിഎസ്പി സ്ഥാനാര്‍ഥി സന്തോഷ്, സ്വതന്ത്രസ്ഥാനാര്‍ഥി പ്രസാദ്, എ കെ അനില്‍കുമാര്‍ എന്നിവര്‍ നാട്ടികയിലും പത്രിക നല്‍കി. ശിവപ്രിയ വടക്കാഞ്ചേരിയിലാണ് പത്രിക സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it