thrissur local

തൃശൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്: യു.ഡി.എഫ്. സ്ഥാനാര്‍ഥിപ്പട്ടികയായി

തൃശൂര്‍: പത്രികാ സമര്‍പ്പണം തീരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ തൃശൂര്‍ കോര്‍പറേഷനിലേക്ക് മല്‍സരിക്കാനുള്ള യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. ജില്ലാപഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചര്‍ച്ചയും പൂര്‍ത്തിയായി. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരും കെ കരുണാകരന്‍ വിഭാഗത്തിന് പ്രധാന്യം കുറഞ്ഞതിലുള്ള പദ്മജാവേണുഗോപാലിന്റെ പ്രതിഷേധവുമാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇത്ര നീളാന്‍ കാരണം. ഇന്നലെ ഡി.സി.സി. ഓഫിസില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ്സ് ഐ ഗ്രൂപ്പ് 30 സീറ്റിലേക്കും എ ഗ്രൂപ്പ് 18 സീറ്റിലേക്കും മല്‍സരിക്കാന്‍ തീരുമാനിച്ചു. ജനതാദള്‍(യു) മൂന്ന് സീറ്റിലും കോണ്‍ഗ്രസ്സ് എം വിഭാഗം രണ്ട് സീറ്റിലും മുസ്‌ലീംലീഗ് രണ്ടു സീറ്റിലേക്കും മല്‍സരിക്കും.

പൂങ്കുന്നത്ത് കെ ഗിരീഷ് കുമാര്‍, കുട്ടന്‍കുളങ്ങരയില്‍ വൈദേഹി, പാട്ടുരായ്ക്കല്‍ ജോണ്‍ഡാനിയല്‍, വിയ്യൂര്‍ കെ വിബൈജു, പെരിങ്ങാവ്-പ്രസീജ,രാമവര്‍മ്മപുരം-സുനില്‍ലാലൂര്‍,കുറ്റുമുക്ക്-ശോഭനന്‍,വില്ലടം-സുനിചന്ദ്രന്‍, ചേറൂര്‍-രാജന്‍,മുക്കാട്ടുകര-ജെയ്‌സണ്‍ മാണി,ഗാന്ധിനഗര്‍-സുബി ബാബു,ചെമ്പൂക്കാവ്-രാജന്‍ ജെ പല്ലന്‍,കിഴക്കുംപാട്ടുകര-ഗീത ബാലചന്ദ്രന്‍,പറവട്ടാനി-രേഖ സുരേന്ദ്രന്‍, ഒല്ലൂക്കര-മധു, നെട്ടിശ്ശേരി-റോസിലി എം.ആര്‍, മുല്ലക്കര-ലിസി റോയി,മണ്ണൂത്തി-പി.യു. ഹംസ, കൃഷ്ണാപുരം- ഐയുഎംഎല്‍ സീറ്റ്, കാളത്തോട്-സൂസന്‍ ബേബി, നടത്തറ-കേരള കോണ്‍ഗ്രസ്, ചേലക്കോട്ടുകര-ടി.ആര്‍ സന്തോഷ്, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്-ജോസി ചാണ്ടി, വളര്‍ക്കാവ്-ജയ മുത്തുപീടിക, കുരിയച്ചിറ-ഷോമി ഫ്രാന്‍സിസ്,അഞ്ചേരി-ബിന്ദുകുമാരന്‍, കുട്ടനെല്ലൂര്‍-ജെയിംസ് പല്ലിശ്ശേരി, പടവരാട്-കെ എസ് സന്തോഷ്, എടക്കുന്നി-ബൈജു മൂക്കന്‍, തൈക്കാട്ടുശ്ശേരി-ബിന്ദുകുട്ടന്‍, ഒല്ലൂര്‍-കരോളി ജോഷ്വ, ചിയ്യാരം സൗത്ത്-പി.എ.വര്‍ഗീസ്, ചിയ്യാരം നോര്‍ത്ത്-ജയപ്രകാശ് പൂവ്വത്തിങ്കല്‍,കണ്ണംകുളങ്ങര-ശശീന്ദ്ര മുഖേഷ്,പള്ളിക്കുളം-ഐ പി പോള്‍, തേക്കിന്‍കാട്-രഘു,കോട്ടപ്പുറം-ലതിക രാജന്‍, പൂത്തോള്‍-വിന്‍സെന്റ് കാട്ടൂക്കാരന്‍,കൊക്കാലെ-ഐയുഎംഎല്‍ സീറ്റ്,വടൂക്കര-ഷിജി സുരേഷ്,കൂര്‍ക്കഞ്ചേരി-കെ എന്‍ രാജലക്ഷ്മി, കണിമംഗലം-വിനി പ്രജീഷ്,പനമുക്ക്-ഷീന ചന്ദ്രന്‍,നെടുപുഴ-ലിജി ഡേവിസ്, കാര്യാട്ടുകര-ഫ്രാന്‍സിസ് ചാലിശ്ശേരി, ചേറ്റുപുഴ-എം കെ മുകുന്ദന്‍, പുല്ലഴി-പി വി സരോജിനി, ഒളരി-സി ബി ഗീത,എല്‍ത്തുരുത്ത്-കെ രാമനാഥന്‍, ലാലൂര്‍-ലാലി ജെയിംസ്, അരണാട്ടുകര-പ്രിന്‍സി രാജു, കാനാട്ടുകര-അമല,അയ്യന്തോള്‍-വല്‍സല ബാബുരാജ്, സിവില്‍ സ്റ്റേഷന്‍-എപ്രസാദ്, പുതൂര്‍ക്കര-കേരള കോണ്‍ഗ്രസ്(എം).
Next Story

RELATED STORIES

Share it