Flash News

തൃശൂരിലെ സിപിഎം-ബിജെപി സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

തൃശൂരിലെ സിപിഎം-ബിജെപി സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു
X
cpm-bjp

[related]

തൃശൂര്‍: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ തുടര്‍ന്ന് നടന്ന ആഹ്ലാദപ്രകടനത്തിന് നേരെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. പ്രമോദാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആഹ്ലാദപ്രകടനം നടക്കുന്നതിനിടെ ഒരു ടിപ്പര്‍ ലോറിയില്‍ വന്ന ആളുകളാണ് അക്രമം അഴിച്ചുവിട്ടത്. ടിപ്പറില്‍ വന്നവര്‍ സിപിഎമ്മുകാരണെന്ന് ബിജെപി ആരോപിച്ചു. ഇവര്‍ പ്രമോദിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. പിന്നീട് പ്രമോദ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Next Story

RELATED STORIES

Share it