ernakulam local

തൃപ്പൂണിത്തുറ നഗരസഭ ബജറ്റ് : കുടിവെള്ളം, ഡ്രൈനേജ് എന്നിവയ്ക്ക് പ്രാധാന്യം

തൃപ്പൂണിത്തുറ: നഗരസഭയുടെ 2016-17 ലേക്കുള്ള ബജറ്റ് അവതരണം ഇന്നലെ രാവിലെ നഗരസഭയുടെ കൗണ്‍സില്‍ ഹാളില്‍ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും വൈ. ചെയര്‍മാനുമായ ഒ വി സലിം അവതരിപ്പിച്ചു.
ഒട്ടേറെ പദ്ധതികള്‍ക്കായി തൃപ്പൂണിത്തുറ നഗരസഭ തുക നീക്കിവച്ചിട്ടുണ്ട്. അതില്‍ കുടിവെള്ളം, െ്രെഡനേജ് സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യമേഖല തുടങ്ങിയവയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കുടിവെള്ള പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തും. കൂടാതെ നിലവിലുള്ള ജലസ്രോതസ്സുകള്‍ ശുചീകരിച്ച് സംരക്ഷിക്കുകയും അതോടൊപ്പം കുഴല്‍ കിണര്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി മൈക്രോ കുടിവെള്ള പദ്ധതി നടപ്പാക്കുകയും ചെയ്യും.
ഈ പദ്ധതിയുടെ ആവശ്യങ്ങള്‍ക്കായി 50 ലക്ഷം വകയിരുത്തി. കൂടാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എസ്‌സി-എസ്ടി കുടുംബങ്ങള്‍ക്കും മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍ അനുവദിക്കും. കുടിവെള്ളം എത്താത്ത പ്രദേശങ്ങളില്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കും. ഇതിനായി 10 ലക്ഷം വകയിരുത്തി.
ശുചിത്വ നഗരം സുന്ദര നഗരം പദ്ധതി ആരംഭിച്ച് നഗരസഭയെ സമ്പൂര്‍ണ മാലിന്യവിമുക്തനഗരമായി പ്രഖ്യാപിക്കും. ഈ പദ്ധതികള്‍ വിജയിപ്പിക്കുന്നതിനായി ശുചിത്വ ബോധം ജനങ്ങളിലേക്ക് എത്തിക്കാന്‍ പോസ്റ്റര്‍, നോട്ടീസ്, നവ മാധ്യമം, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങിയ പ്രചാരണങ്ങള്‍ സംഘടിപ്പിക്കും.
രാഷ്ട്രീയ പാര്‍ട്ടികള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍, പത്ര- ദൃശ്യമാധ്യമ സുഹൃത്തുക്കള്‍ എന്നിവയുടെ സഹായത്തോടെ വാര്‍ഡ്- മുനിസിപ്പല്‍ തല കമ്മിറ്റികള്‍ രൂപീകരിച്ച് ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി അയല്‍സഭയുടെയും വാര്‍ഡുതല ശുചിത്വ സമിതിയുടെയും പങ്കാളിത്തം ഉറപ്പുവരുത്തും.
Next Story

RELATED STORIES

Share it