Flash News

തൃപ്പൂണിത്തുറ ആവശ്യപ്പെട്ട് ശ്രീശാന്ത് അമിത് ഷായെ സന്ദര്‍ശിച്ചു

തൃപ്പൂണിത്തുറ ആവശ്യപ്പെട്ട് ശ്രീശാന്ത് അമിത് ഷായെ സന്ദര്‍ശിച്ചു
X
sreee



ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റ് ആവശ്യപ്പെട്ട്് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ചു. പാര്‍ട്ടി ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ചയില്‍ മല്‍സരിക്കുന്നെങ്കില്‍ തൃപ്പൂണിത്തുറ തന്നെ വേണമെന്ന ആവശ്യം ശ്രീശാന്ത്്് അമിത്ഷായെ ധരിപ്പിച്ചു. ഇതേ ആവശ്യമുന്നയിച്ച്്് പ്രധാനമന്ത്രി മോഡിയെ കാണുവാനും ശ്രീശാന്ത് ശ്രമിച്ചുവരികയാണ്.
എന്നാല്‍ തൃപ്പൂണിത്തുറയില്‍ തുറവൂര്‍ വിശ്വംഭരന്‍ മല്‍സരിക്കണമെന്നാണ് ആര്‍ എസ് എസിന്റെ താല്‍പര്യം ഇക്കാര്യത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന ആര്‍ എസ് എസ് യോഗം കര്‍ശന നിലപാട് എടുത്തതായാണ് റിപോര്‍ട്ട്. തൃപ്പുണിത്തുറയില്‍ താന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും ശ്രീശാന്തിന് വേണ്ടി മാറാന്‍ ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കുമെന്നും  തുറവൂര്‍ വിശ്വംഭരന്‍ അറിയിച്ചിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it