palakkad local

തൃത്താല മേഖലയില്‍ സ്ഥലം മാറ്റം തുടരുന്നു; തിരുമിറ്റകോട് സ്ഥലംമാറ്റത്തിന് പിന്നില്‍ എംഎല്‍എ യുടെ പിഎ

സി കെ ശശിചാത്തയില്‍

ആനക്കര: തൃത്താല മേഖലയില്‍ സ്ഥലം മാറ്റകളിയുമായി രംഗത്തിറങ്ങിയ ഭരണകക്ഷി പാര്‍ട്ടി വെട്ടിലായി. കഴിഞ്ഞ ദിവസം മണ്ണ് മാഫിയകളോട് അനുനയം പുലര്‍ത്തണമെന്ന കോണ്‍ഗ്രസ് ജില്ല നേതാവിന്റെ ആവശ്യം നിരാകരിച്ച കപ്പൂര്‍ വില്ലേജ് ഓഫിസറെ സ്ഥലം മാറ്റാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഇക്കാര്യം മാധ്യമങ്ങള്‍ പുറംലോകത്തെത്തിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഇതിന്റെ പേരില്‍ ഓഫീസറുടെ സ്ഥലം മാറ്റം അനുവദിക്കരുതെന്നാവാശ്യപ്പെട്ട് സിപിഎം പ്രതിഷേധത്തിലാണ്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ കോണ്‍ഗ്രസിനിത് തലവേദനസൃഷ്ടിക്കുകയാണ്. ഓഫിസര്‍ക്കെതിരെയുള്ള നേതാവിന്റെ നിലപാടില്‍ പാര്‍ട്ടിയിലെ പലരും വിയോജിപ്പിലുമാണ്. മാസം മുമ്പ് തിരുമിറ്റകോട് വില്ലേജ് ഓഫിസറെ സ്ഥലം മാറ്റിയിരുന്നു. വി ടി ബല്‍റാം എംഎല്‍എയുടെ പിഎ യുമായുണ്ടായ നിസാരകാര്യമാണ് ഇവരുടെ ജോലി തെറിപ്പിച്ചത്. നേരിട്ട് തരണമെന്ന ആവശ്യപ്പെട്ടരേഖ ഉദ്യോഗസ്ഥ നിയമപ്രകാരമെ നല്‍കുവെന്നറിയിച്ചതാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചത്. പകരം ചെര്‍പ്പുളശ്ശേരി വില്ലേജ് ഓഫിസറെ തിരുമിറ്റകോട്ടെക്കും ഇവരെ ചെര്‍പ്പുളശ്ശേരിയിലേക്കും മാറ്റിയിരുന്നു. എന്നാല്‍, ചെര്‍പ്പളുശ്ശേരിയില്‍ ചാര്‍ജെടുത്ത ഇവരിപ്പോള്‍ നീണ്ട അവധിയിലാണ്. കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് പ്രസ്തുത വില്ലേജ് ഓഫിസറെ ഫോണില്‍ വിളിച്ച് കപ്പൂരിലേക്ക് പോകാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചതിനാല്‍ കപ്പൂരിലെ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റ ഉത്തരവ് പ്രാബല്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, കപ്പൂരിലെ ജനങ്ങള്‍ മുഴുവന്‍ ഇദ്ദേഹത്തെ മാറ്റുന്നതില്‍ എതിര്‍പ്പാണ്. അതിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നാല്‍ കപ്പൂരില്‍ ഓഫിസറുടെ കസേര ഉറപ്പാകും.
Next Story

RELATED STORIES

Share it