palakkad local

തൃത്താലയില്‍ കുടിവെള്ളം കിട്ടാക്കനി; പ്രദേശവാസികള്‍ ബന്ധു വീടുകളിലേക്ക്

ആനക്കര: വേനല്‍ ശക്തമായി തുടരുന്നതു മൂലം തൃത്താല മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. വെളളമില്ലാത്തതിനാല്‍ ഇവിടുത്തെ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റുകയാണ്. ഭക്ഷണം പാകം ചെയ്യാന്‍ പോലും വെളളമില്ലാത്തവസ്ഥയിലാണ് നാട്ടുകാര്‍.
കുടവെള്ളക്ഷാമം പരിഹരിക്കാന്‍ ചെറുതും വലുതുമായി ഒട്ടേറെ കുടിവെവെള്ളപദ്ധതികള്‍ ഉണ്ടെങ്കിലും ഇവയെല്ലാം കടുത്ത ജലക്ഷാമത്താല്‍ മുടങ്ങിയനിലയിലാണ്. ഭാരത പുഴ ആശ്രയിച്ചുളള കുടിവെവെള്ള പദ്ധതികളും നിലച്ചമട്ടാണ്. ആനക്കര, പട്ടിത്തറ, കപ്പൂര്‍, തൃത്താല, ചാലിശ്ശേരി,തിരുമിറ്റക്കോട്,നാഗലശ്ശേരി ഉള്‍പ്പെടെയുളള പഞ്ചായത്തുകളിലെല്ലാം കുടിവെവെള്ളക്ഷാമം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ഏപ്രില്‍ മാസം അവസാനിക്കാറായിട്ടും ഈ മേഖലയില്‍ വേനല്‍ മഴലഭിക്കാത്തതാണ് കുടിവെളളം ലഭിക്കാതിരിക്കാന്‍ കാരണമായത്. ഏതു വരള്‍ച്ചയിലും വെവെള്ളം ലഭിച്ചിരുന്നകിണറുകള്‍ പോലും ഇപ്പോള്‍ വറ്റി വരണ്ടുകിടക്കുകയാണ്.
പട്ടിത്തറ പഞ്ചായത്തിലെ കോട്ടപ്പാടം, മാരായംകുണ്ട്,ആലൂര്‍,തലക്കശ്ശേരി,അരീക്കാട്, ഒതളൂര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളും കുടിവെളളക്ഷാമത്തിന്റെ പിടിയിലാണ്.കപ്പൂര്‍ പഞ്ചായത്തിലെ പറക്കുളം മേഖലയില്‍ നാട്ടുകാര്‍ വെളളത്തിനായി നെട്ടോട്ടത്തിലാണ്. വാഹനത്തിലാണ് കുളിക്കാനും മറ്റുമായി ബന്ധുവീടുകളില്‍ പോകുന്നത്.
പടിഞ്ഞാറന്‍മേഖലയിലെ കുടിവെളളക്ഷാമം പരിഹരിക്കാന്‍ കഴിയുമായിരുന്ന ലക്ഷങ്ങള്‍ ചിലവഴിച്ച് പൂര്‍ത്തിയാക്കിയ പദ്ധതി പാതി വഴിയില്‍ നിന്നതാണ് ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാക്കിയത്. ഭാരതപുഴയില്‍ നിന്ന് വെളളം പമ്പ് ചെയ്ത് പറക്കുളം കുന്നില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ടാങ്കിലേക്ക് വെളളമെത്തിച്ച് കുടിവെളളമെത്തിക്കുന്ന പദ്ധതിയാണ് ഇപ്പോള്‍ ലക്ഷ്യംകാണാതെ കിടക്കുന്നത്.
ആനക്കര,കപ്പൂര്‍, പട്ടിത്തറ പഞ്ചായത്തുകളിലേക്ക് വെളള മെത്തിക്കുന്ന പദ്ധതിയായിരുന്നു ഇത്.ഏറെ കൊട്ടിക്ഷോഷിച്ച് നിര്‍മ്മാണം നടത്തിയ ഈ പദ്ധതിക്കു 40 കോടി രൂപയാണ് ചെലവഴിച്ചത്.
ആറു ലക്ഷം ലീറ്റര്‍ വെള്ളം സംഭരിക്കുവാന്‍കഴിയുന്ന ടാങ്കാണ് ഇതിനായി നിര്‍മിച്ചത്.
Next Story

RELATED STORIES

Share it