ernakulam local

തൃക്കാക്കര: വിജയിച്ചവരില്‍ രണ്ടുപേര്‍ ഒരേ പ്രായക്കാര്‍

കാക്കനാട്: തൃക്കാക്കര മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ രണ്ടുപേര്‍ ഒരേ പ്രായക്കാര്‍. മൂന്നാം വാര്‍ഡ് തോപ്പില്‍ നോര്‍ത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട മേരി കുര്യന്‍(58), 35 ഹൗസിങ് ബോര്‍ഡ് വാര്‍ഡില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ടി എം അഷ്‌റഫ്(58) ആണ് പ്രായം കൂടിയവര്‍. 43 അംഗങ്ങളില്‍ ഏറ്റവും പ്രായം കുറവുള്ളത് 39 മോഡല്‍ എന്‍ജിനീയറിങ് കോളജ് വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അയിഷ അന്‍വര്‍(23) ആണ്.
പുതിയ ഭരണസമിതി ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ആദ്യയോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന അംഗമാണ് അധ്യക്ഷത വഹിക്കേണ്ടത്. എന്നാല്‍ തൃക്കാക്കര നഗരസഭയില്‍ ഒരേ പ്രായക്കാരായ രണ്ടുപേര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നറുക്കെടുപ്പിലൂടെ അധ്യക്ഷയെ കണ്ടെത്തേണ്ടിവരും. മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരിഗണന ലഭിച്ചാല്‍ മേരി കുര്യന്‍ തന്നെ ആദ്യ അധ്യക്ഷയാവും.
Next Story

RELATED STORIES

Share it