ernakulam local

തൃക്കാക്കര ബജറ്റ് ആവര്‍ത്തനം

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ പുതിയ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പുതിയ പദ്ധതികള്‍ക്കുപകരം പഴയവയുടെ ആവര്‍ത്തനം.
പഴയ ഭരണസമിതി പ്രഖ്യാപിക്കുകയും നടപ്പാവാതെ പോവുകയും ചെയ്ത പദ്ധതികളാണ് ഇത്തവണയും. 126,84,06,100.81 രൂപ വരവും 120,92,25,000 രൂപ ചെലവും 59181100.81 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് അവതരിപ്പിച്ചത്.
യോഗത്തില്‍ ചെയര്‍പേഴ്‌സന്‍ കെ കെ നീനു അധ്യക്ഷതവഹിച്ചു. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ബസ് സ്റ്റാന്റ്, വ്യാപാര സമുച്ചയം, ഓഫിസ് സമുച്ചയം എന്നിവയ്ക്കായി ഇത്തവണ 10കോടിരൂപയാണ് നീക്കിവച്ചിട്ടുള്ളത്. പ്രാഥമികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിര്‍മിക്കാനും ഡയാലിസിസ് സെന്റര്‍ എന്നിവക്കുമായി രണ്ടുകോടിയും ആധുനിക ചന്തക്ക് 3.5 കോടിയും നീക്കിവച്ചു. ശ്മശാനം നവീകരിക്കാന്‍ 50 ലക്ഷംരൂപ ചെലവഴിക്കും. സ്റ്റേഡിയം വിപുലീകരിക്കാന്‍ ഒന്നരകോടിയും വീടില്ലാത്തവര്‍ക്ക് ഫഌറ്റ് സമുച്ചയം നിര്‍മിക്കാന്‍ മൂന്നുകോടിരൂപ ചെലവാകും. റോഡുകള്‍ക്കായി 13 കോടി വകയിരുത്തിയിട്ടുണ്ട്.
കൃഷി-മൃഗപരിപാലനത്തിന് രണ്ടര കോടിയും പട്ടികജാതി വിഭാഗ ക്ഷേമപദ്ധതികള്‍ക്കായി മൂന്നുകോടിയും ഉണ്ട്. പൊയ്യച്ചിറ കുളം നീന്തല്‍കുളമാക്കി പരിശീലന സൗകര്യം ഏര്‍പ്പെടുത്താന്‍ 20 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കും. മാലിന്യനിര്‍മാര്‍ജനത്തിനുള്ള പദ്ധതിക്കായി 2.75 കോടി ചെലവാകും. പ്രധാന കവലകളില്‍ പൊതു ശുചിമുറികള്‍ സ്ഥാപിക്കാന്‍ 10 ലക്ഷംരൂപ നല്‍കും.
ഐടി കേന്ദ്രമായ തൃക്കാക്കരയില്‍ വൈഫൈ കേന്ദ്രങ്ങള്‍ തുടങ്ങും. തെരുവുവിളക്കുകള്‍ സോളാര്‍ എനര്‍ജിയാക്കാന്‍ 50 ലക്ഷംരൂപയും കുടിവെള്ള പദ്ധതികള്‍ക്കായി ഒരുകോടിയും തെങ്ങോട്-മനയ്ക്കകടവ് കുടിവെള്ള പദ്ധതിക്ക് ഒന്നരകോടിയും മാറ്റിവച്ചിട്ടുണ്ട്.
പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതിക്ക് ഒരുകോടിരൂപയും പ്രകൃതിദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടിയും തോടുകളുടെ സംരക്ഷണത്തിനും നവീകരണത്തിനുമായി രണ്ടുകോടിയും ചെലവഴിക്കാനാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
Next Story

RELATED STORIES

Share it