Flash News

തൃക്കാക്കര: താന്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ഥിയെന്ന്വിവേക് വിജയന്‍

കൊച്ചി: എന്‍ഡിഎയുടെ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ തൃക്കാക്കര നിയോജക മണ്ഡലത്തിലെ ഔദ്യോഗിക സ്ഥാനാര്‍ഥി താന്‍ തന്നെയാണെന്നും മറിച്ച് പ്രചാരണം നടത്തിയവര്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും അഡ്വ. വിവേക് കെ വിജയന്‍. ആലുവയില്‍ ഈ മാസം എട്ടിനു ചേര്‍ന്ന തങ്ങളുടെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം തന്നെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയും പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ ഒപ്പിട്ട കത്തുനല്‍കുകയും ചെയ്തു. ആ കത്ത് അനുസരിച്ച് താന്‍ സ്വമേധയാ പിന്‍മാറിയാല്‍ മാത്രമേ സ്ഥാനാര്‍ഥിത്വം അവസാനിക്കുകയുള്ളൂവെന്നും വിവേക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it