kasaragod local

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജയിംസ് പന്തന്മാക്കല്‍ ഡിഡിഎഫ് സ്ഥാനാര്‍ഥി

ചിറ്റാരിക്കാല്‍: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജനകീയ വികസന മുന്നണി (ഡിഡിഎഫ്) സ്ഥാനാര്‍ഥിയായി ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് പന്തന്മാക്കലിനെ പ്രഖ്യാപിച്ചു. ചിറ്റാരിക്കാലില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
കണ്‍വന്‍ഷന്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി ഉദ്ഘാടനം ചെയ്തു. ജിജോ പി ജോസഫ് അധ്യക്ഷത വഹിച്ചു. ജയിംസ് പന്തന്മാക്കല്‍, അഡ്വ.പി വേണുഗോപാല്‍, മറിയാമ്മ ചാക്കോ, മോഹനന്‍ കോളിയാട്ട് സംസാരിച്ചു.
Next Story

RELATED STORIES

Share it