kasaragod local

തൃക്കരിപ്പൂരില്‍ യുഡിഎഫിന് വെല്ലുവിളി ഉയര്‍ത്തി ഡിഡിഎഫ്

കാഞ്ഞങ്ങാട്: ജില്ലയില്‍ കോ ണ്‍ഗ്രസിന് പ്രതീക്ഷയുണ്ടായിരുന്ന തൃക്കരിപ്പൂരില്‍ ഡിഡിഎഫ് നിലപാട് യുഡിഎഫിന് തിരിച്ചടിയാവുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജെയിംസ് പന്തമാക്കലിന്റെ നേതൃത്വത്തില്‍ ജനാധിപത്യ വികസന മുന്നണി എന്ന രാഷ്ട്രീയ പാ ര്‍ട്ടി രുപീകരിച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പി ല്‍ മികച്ച വിജയം നേടുകയും ഈസ്റ്റ് ഏളേരി പഞ്ചായത്തില്‍ അധികാരത്തില്‍ വരികയും ചെയ്തിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡിഡിഎഫ് 11,000 ത്തോളം വോട്ടുകളാണ് നേടിയത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജെയിംസ് പന്തമാക്കല്ലിനെ കെപിസിസി പ്രസിഡന്റ് അടിസ്ഥാന രഹിതമായ കാരണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് ഡിഡിഎഫ് രുപീകരിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം ലഭിച്ചപ്പോള്‍ ഡിഡിഎഫ് പത്ത് സീറ്റില്‍ വിജയിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ ഈസ്റ്റ് ഏളേരിയില്‍ ഡിഡിഎഫ് സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസ് മണ്ഡലത്തില്‍ കനത്ത തിരിച്ചടിയുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിഡിഎഫ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നാണ് പൊതുവായുണ്ടായ തീരുമാനം. ഡിഡിഎഫിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്നാണ് ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍ പറയുന്നത്. തൃക്കരിപ്പൂരില്‍ സി കെ ശ്രീധരന് മല്‍സരിക്കാന്‍ താല്‍പര്യവും ഉണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 8800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിലെ കുഞ്ഞിരാമന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഈ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പാര്‍ട്ടിയുമായി അങ്ങോട്ട് ചര്‍ച്ചക്കില്ലെന്നും കെപിസിസി നേതൃത്വത്തിന് മുന്നില്‍ തങ്ങളുന്നയിച്ച വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ മാത്രമേ ചര്‍ച്ചക്ക് പോലുമുള്ളുവെന്ന നിലപാടിലാണ് ഡിഡിഎഫ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആഘാതത്തില്‍ ഈസ്റ്റ് ഏളേരിയിലെ കേ ാണ്‍ഗ്രസ് കമ്മിറ്റികള്‍ പോലും നിര്‍ജീവമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it