Flash News

തുറമുഖങ്ങള്‍ക്ക് കബോട്ടാഷ് ഇളവ് അനുവദിച്ചു

തുറമുഖങ്ങള്‍ക്ക് കബോട്ടാഷ് ഇളവ് അനുവദിച്ചു
X
Container-Ship
ന്യൂഡല്‍ഹി: കുറഞ്ഞത് 50 ശതമാനമെങ്കിലും റോഡ് മാര്‍ഗ്ഗം നീക്കം ചെയ്യുന്ന തുറമുഖങ്ങള്‍ക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് അനുവദിച്ചു. ഇതോടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് പുറമെ വിദേശ കപ്പലുകള്‍ക്കും തങ്ങളുടെ കയറ്റിറക്കുമതി ചരക്കുകള്‍ ഉള്ള കണ്ടെയ്‌നറുകളും, കാലി കണ്ടെയ്‌നറുകളും രാജ്യത്തെ ഏതു തുറമുഖത്തു നിന്നും ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖത്തേയ്ക്കും തിരിച്ചും അയയ്ക്കാവുന്നതാണ്. കബോട്ടാഷ് നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തെ തുറമുഖങ്ങളില്‍ നിന്നും വിദേശ കപ്പലുകള്‍ക്ക് കാലി കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യാന്‍ നേരത്തെ അനുവാദം ഉണ്ടായിരുന്നില്ല.
പുതിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ടുകള്‍ക്ക് പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനു ശേഷമെ ഈ ഇളവ് ലഭിക്കൂ. ഇളവ് ലഭിച്ച തുറമുഖങ്ങള്‍ക്ക് 50 ശതമാനമെന്ന നിബന്ധന പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആനുകൂല്യം നഷ്ടമാകും. കൂടാതെ അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ഇതിന് അര്‍ഹതയും ഉണ്ടാകില്ല. കണ്ടെയ്‌നറുകള്‍ കൈകാര്യ ചെയ്യുന്ന തുറമുഖങ്ങള്‍ അതാതു മാസത്തെ കണ്ടെയ്‌നര്‍ നീക്കം സംബന്ധിച്ച വിവരങ്ങള്‍ തൊട്ടടുത്ത മാസം അഞ്ചാം തീയതിയ്ക്ക് മുമ്പ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനും ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിനും സമര്‍പ്പിക്കേണ്ടതാണ്.  [related]
Next Story

RELATED STORIES

Share it