തുര്‍ക്കി സായുധ ഭീഷണി നേരിടുന്നതായി ഉര്‍ദുഗാന്‍

അങ്കറ: തുര്‍ക്കി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലുതും ക്രൂരവുമായ തീവ്രവാദ ഭീഷണിയാണു നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ലോക വന, ജല, കാലാവസ്ഥാ ദിനത്തോടനുബന്ധിച്ച് ഇസ്താംബൂളിലെ വനമന്ത്രാലയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂൈല മുതല്‍ പികെകെയും ഐഎസും രാജ്യത്ത് ആക്രമണം നടത്തിവരികയാണ്. ഇത്തരം തീവ്രവാദ ഭീഷണികളെ ചെറുക്കണമെങ്കില്‍ രാജ്യം ഐക്യത്തിലും സ്‌നേഹത്തിലും ഉറച്ചുനില്‍ക്കണമെന്നും ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. പുതിയ തീവ്രവാദ രീതികള്‍ക്കെതിരേ പുതിയ പ്രതിരോധ രീതികളും ആസൂത്രണം ചെയ്യേണ്ടതുണ്ട്. സമീപഭാവിയില്‍ത്തന്നെ അത് ഫലംകാണുമെന്നു പ്രത്യാശിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് സമാഗതമായ നവ്‌റോസ് ആഘോഷം പരസ്പരമുള്ള സ്‌നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കാനാണ് ഉപയോഗപ്പെടുത്തേണ്ടതെന്നും ഈ ദിനം പ്രകൃതിയുടെ പുനരുജ്ജീവനമാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it