തുര്‍ക്കി: ജനനനിയന്ത്രണ പദ്ധതിയോട് യോജിപ്പില്ലെന്ന് ഉര്‍ദുഗാന്‍

ഇസ്താംബൂള്‍: രാജ്യത്തെ മുസ്‌ലിംകള്‍ക്കിടയില്‍ ജനനനിയന്ത്രണ പദ്ധതികള്‍ നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇത്തരം മാര്‍ഗങ്ങള്‍ മുസ്‌ലിം ചര്യക്കെതിരാണെന്നും ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു. ഇസ്താംബൂളില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ തുറന്നുപറയുന്നു: നമുക്ക് നമ്മുടെ പിന്‍ഗാമികളെ വര്‍ധിപ്പിക്കണം. ജനസംഖ്യ വര്‍ധിപ്പിക്കണം. കുടുംബാസൂത്രണം, ജനനനിയന്ത്രണം, ഒരു മുസ്‌ലിം കുടുംബവും അത്തരം രീതികള്‍ അവലംബിക്കരുത്- ഉര്‍ദുഗാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it