തുര്‍ക്കി: ഉസ്മാനിയ സാമ്രാജ്യത്തിന്റെ 100ാം വാര്‍ഷികം ആഘോഷിച്ചു

അങ്കറ: ഒന്നാംലോകയുദ്ധകാലത്ത് ബ്രിട്ടിഷുകാര്‍ക്കെതിരേ ഉസ്മാനിയന്‍ സൈന്യം വിജയം നേടിയതിന്റെ 100ാം വാര്‍ഷികം ആചരിച്ചു. ഇപ്പോള്‍ ഇറാഖിന്റെ ഭാഗമായ കുത് നഗരത്തില്‍ 1916ല്‍ നടന്ന കുത് അല്‍ അമാറ യുദ്ധത്തിലാണ് ഉസ്മാനിയ സാമ്രാജ്യം ബ്രിട്ടനെ പരാജയപ്പെടുത്തിയത്. 1919 മുതലാണ് തുര്‍ക്കിയുടെ ചരിത്രം തുടങ്ങുന്നതെന്ന തരത്തിലുള്ള വായനകളെ എതിര്‍ക്കുന്നതായി യുദ്ധവിജയ വാര്‍ഷികത്തിന്റെ ഭാഗമായി ഇസ്താംബൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിക്ക് മഹത്തായ ചരിത്രമാണുള്ളതെന്നും 1923ല്‍ ടര്‍ക്കിഷ് റിപബ്ലിക്കിന്റെ പിറവിക്കു കാരണമായ 1919ലെ യുദ്ധം മുതലല്ല അത് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it